മൂന്നാർ ∙ മൂന്നാർ ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും ഗതാഗതം നിയന്ത്രിക്കാനിറങ്ങിയിട്ടും മൂന്നാറിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്. രണ്ടു ദിവസമായാണ് മൂന്നാറിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത്.
മൂന്നാർ ഡിവിഷനു കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും മൂന്നാറിലെ ട്രാഫിക്, സ്റ്റേഷൻ ഉദ്യോഗസ്ഥരെയും രണ്ടു ദിവസമായി മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി നിയമിച്ചിരിക്കുകയാണ്.
42 പൊലീസുകാരടക്കമുള്ളവരെയാണ് ട്രാഫിക് ജോലിക്കായി പ്രത്യേകം നിയമിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ഞായറാഴ്ച പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗൺ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ വേണ്ടി വന്നു. അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളുമാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

