ചങ്ങനാശേരി∙ നാടക കലയുടെ ആവേശം ഉൾക്കൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും ഭവനരഹിതരായ വിധവയുടെ വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനുമായി ഏഴാമത് സർഗഭവനം ഒരുക്കുന്നതിനായുള്ള സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 5 പ്രഫഷണൽ നാടകോത്സവത്തിന്റെ ഉദഘാടനദിനത്തിൽ തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്ന നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിൽ അവതരിപ്പിച്ചു.
ഒറ്റപ്പെടലുകളിൽ കൈകോർക്കുന്ന ചില വ്യക്തികളും, അവർ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് നാടകം പറയുന്നത്. കൂട്ടക്കൊലകളും, കോളജ് റാഗിങ്ങും, അവയുടെ ഇരയായ കുടുംബങ്ങൾ പേറുന്ന ദുഃഖങ്ങളുമാണ് നാടകത്തിലെ പ്രധാന പ്രമേയം.
ഒരു അമ്മ ഇത്തരം സങ്കടങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് ഇതിവൃത്തം.
നാടകോത്സവം ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ഉദ്ഘാടനം ചെയ്തു. സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് വിദ്യാഭ്യാസ മീഡിയ കൗൺസിലർ ഫാദർ ലൂക്കാ ചാവറ അധ്യക്ഷനായ ചടങ്ങിൽ സർഗക്ഷേത്ര ഡയറക്ടർ ഫാ.
അലക്സ് പ്രായിക്കളം സിഎംഐ, ജോർജ് വർക്കി, ജോസ് ജോസഫ് നാടുവിലേഴം, സേവ്യർ സെബാസ്റ്റ്യൻ, ജോൺ പാലത്തിങ്കൽ, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, ലിയാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച വൈകിട്ട് 6:30ന് തൃശൂർ സത്ഗമയുടെ സൈറൺ എന്ന നാടകം അവതരിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

