നെടുമ്പാശേരി ∙ പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിലും 10% വളർച്ച രേഖപ്പെടുത്തി കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗം. ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി സുഗമമാക്കാൻ സിയാൽ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതാണ് മികച്ച വളർച്ചയ്ക്ക് അടിസ്ഥാനം.
സാമ്പത്തിക വർഷത്തിൽ സിയാൽ 72178 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു.
ഇതിൽ 76% രാജ്യാന്തര കാർഗോയാണ്. കാർഗോയിൽ നിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയർന്നു.കാർഗോ ഗതാഗതവും ലോജിസ്റ്റിക്സ് ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിയാൽ പ്രത്യേക ഡെഡിക്കേറ്റഡ് ട്രക്കിങ് സെന്റർ ഇക്കഴിഞ്ഞ 24ന് ആരംഭിച്ചിരുന്നു.
ദീർഘ, ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിങ്, മൂവ്മെന്റ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള സൗകര്യങ്ങൾ എന്നിവയടങ്ങിയ ഈ കേന്ദ്രം ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

