ഭോപ്പാൽ: അയൽവാസിയുടെ അഞ്ച് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. മെയ് 3ന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.
വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് പോറലുകൾ കാണുകയും ചെയ്തു.
ഉടൻ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൗൺസിലിംഗിനിടെ താൻ ‘നാന’ എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്.
ഇയാളുടെ കൊച്ചുമകൾ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

