മട്ടന്നൂർ ∙ തീപിടിച്ച ബൈക്കിനടിയിൽ നിന്നു രക്ഷപ്പെടാനാകാതെ പിടഞ്ഞ യുവാവിന്റെ ദാരുണാന്ത്യം നരയൻപാറയിലെ നാട്ടുകാർക്ക് വലിയ നോവായി. ബെംഗളൂരുവിൽ നിന്നു ബൈക്കിൽ നാട്ടിലേക്കു വരികയായിരുന്ന പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ മുഹമ്മദ് തസ്ലിം ആണ് നരയൻപാറയിൽ അപകടത്തിൽപ്പെട്ടത്.
വൈദ്യുതത്തൂണിൽ ഇടിച്ച ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് വീണാണ് തീപിടിച്ചത്.
ഓവുചാലിനും ബൈക്കിനും ഇടയിൽ കുടുങ്ങി എഴുന്നേൽക്കാൻ കഴിയുന്നതിനുമുൻപേ ബൈക്ക് ആളിക്കത്താൻ തുടങ്ങിയിരുന്നു. ഓടിയെത്തിയ നാട്ടുകാർക്ക് തീ കാരണം ബൈക്കിനടുത്തേക്ക് പോകാൻ കഴിഞ്ഞില്ല.
സമീപത്തെ വീട്ടിൽ നിന്നു വെള്ളം പമ്പു ചെയ്ത് തീ കെടുത്തുകയും തസ്ലിമിനെ പുറത്തെടുക്കുകയും ചെയ്തു.
തലയ്ക്കും മുഖത്തും പരുക്ക് കണ്ടില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ ജീവനുണ്ടായിരുന്നെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു. ബൈക്ക് ഉയർത്താൻ കഴിയാത്ത വിധം പൊള്ളുന്നുണ്ടായിരുന്നു.
കൂടുതൽ വെള്ളം തളിച്ചാണ് തണുപ്പിച്ചത്.
ബൈക്ക് പൂർണമായും കത്തിനശിച്ചു. ബെംഗളൂരുവിൽ നിന്ന് ഇവിടെ വരെയുള്ള ദീർഘദൂര ഓട്ടത്തിൽ ബൈക്കിന്റെ എൻജിൻ ചൂടായിരിക്കാമെന്നും തൂണിൽ ഇടിച്ചുവീണപ്പോൾ തീപ്പൊരിയുണ്ടായി തീപിടിച്ചതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
ബൈക്കിൽ ഉണ്ടായിരുന്ന ബാഗും സാധനങ്ങളും കത്തിനശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

