കോഴിക്കോട് ∙ പാർട്ടിക്ക് നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. പാർട്ടിയിൽ നിന്നു തന്നെ പുകച്ച് പുറത്തുചാടിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങൾ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും നിജേഷ് അരവിന്ദ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചെന്ന വാർത്തകൾ സംബന്ധിച്ചാണ് നിജേഷിന്റെ പ്രതികരണം. കോൺഗ്രസുകാരനായി തുടരും.
തിരുത്തേണ്ടത് തിരുത്തി തന്നെ പോകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും നിജേഷ് വ്യക്തമാക്കി.
സമൂഹമാധ്യമത്തിലൂടെ നിജേഷ് നടത്തിയ പ്രതികരണത്തിൽ നിന്ന് – ‘സംഘടനാപരമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ ചില നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട
വിഷയങ്ങൾ അല്ലാതിരുന്നതു കൊണ്ടുതന്നെ മാധ്യമങ്ങൾക്ക് നൽകാനോ സാമൂഹ്യമാധ്യമങ്ങളിലൂടെ കത്തിന്റെ ഉള്ളടക്കം പുറത്തുപറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നിൽ നിന്ന് ഉണ്ടാകില്ല.
നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും അസത്യവും അർധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു. സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല പാർട്ടി എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടുതന്നെ എന്റെ നിലപാടുകൾ ഇനിയും പാർട്ടിക്ക് അകത്ത് തന്നെ പറയാനും ചർച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുള്ള കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

