നെടുമങ്ങാട് ∙ കുടുംബം വിനോദയാത്രയ്ക്ക് പോയ സമയം വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണം മോഷ്ടിച്ചു.
ചുള്ളിമാനൂർ കൊച്ചാട്ടുകാൽ അസ്മിയ മൻസിലിൽ അനസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച ഉൗട്ടിയിൽ പോയ ഇവർ, 15ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.
മകൾ സൂക്ഷിച്ചിരുന്ന 200 രൂപയും മാതാവിന്റെ പഴ്സിലെ 1,000 രൂപയും നഷ്ടപ്പെട്ടതായും അനസ് പറഞ്ഞു.
എന്നാൽ സ്വർണാഭരണങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചില്ല. വീടിന്റെ കാർ ഷെഡിൽ സ്ഥാപിച്ചിരുന്ന 4,600 രൂപ വിലവരുന്ന സിസിടിവി ക്യാമറയും തകർത്തു.
ഒരു സ്വകാര്യ കമ്പനിയുടെ സർവീസ് സെന്ററിലെ ജീവനക്കാരനാണ് അനസ്. ഫൊറൻസിക് വിദഗ്ധർ, ഡോഗ്സ് സ്ക്വാഡ് തുടങ്ങിയവ പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

