തിരുവനന്തപുരം ∙ സമഗ്രവോട്ടർപട്ടിക പരിഷ്കരണത്തെ (എസ്ഐആർ) തുടർന്നു വോട്ടർമാരുടെ എണ്ണം കുറഞ്ഞ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വൻതോതിൽ വർധിച്ചു. എസ്ഐആർ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ കുറഞ്ഞ തിരുവനന്തപുരം മണ്ഡലത്തിൽ 12% വരെ പോളിങ് കൂടി.
46,000 വോട്ടർമാരാണു മണ്ഡലത്തിൽ നിന്ന് എസ്ഐആറിൽ പുറത്തായത്. 42000ത്തിൽപരം വോട്ടർമാരെ ഇങ്ങനെ നഷ്ടമായ വട്ടിയൂർക്കാവിൽ പോളിങ് 10 ശതമാനത്തിലേറെ കൂടി.
കടുത്ത ത്രികോണ മത്സരം നടന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ പോളിങ് 9% വരെയാണു വർധിച്ചത്. നേമത്ത് 38000, കഴക്കൂട്ടത്ത് 32000 വീതം വോട്ടർമാരെ നഷ്ടമായിരുന്നു.
എസ്ഐആറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ (19,297) വർധിച്ച മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ 8% വരെ പോളിങ് കൂടിയിട്ടുണ്ട്.
മലപ്പുറത്തെ മിക്ക മണ്ഡലങ്ങളിലും പോളിങ് 3% മുതൽ 4% വരെ കൂടിയപ്പോൾ കോഴിക്കോടു ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞു; ബേപ്പൂരിൽ വർധിച്ചു. ഈ മണ്ഡലങ്ങളിൽ എസ്ഐആറിനെ തുടർന്നു വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനയാണുണ്ടായത്.
6000 വോട്ടർമാർ എസ്ഐആറിൽ വർധിച്ച, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പോളിങ്ങിൽ നേരിയ ഇടിവാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിച്ച പറവൂരിൽ 3 ശതമാനത്തിലേറെ പോളിങ് കൂടി. 14000ലേറെ വോട്ടർമാരാണ് ഇവിടെ എസ്ഐആറിൽ ഒഴിവാക്കപ്പെട്ടത്.
എസ്ഐആറിലൂടെ വോട്ടർമാർ കുറഞ്ഞ പാലാ, പുതുപ്പള്ളി, പിറവം, മൂവാറ്റുപുഴ, പൂഞ്ഞാർ മണ്ഡലങ്ങളിൽ പോളിങ് 2% മുതൽ 3% വരെ വർധിച്ചു.
പാലായും പുതുപ്പള്ളിയും 12000ലേറെ വോട്ടുകൾ എസ്ഐആറിൽ കുറഞ്ഞ മണ്ഡലങ്ങളാണ്. പിറവത്ത് 14000ലേറെ വോട്ടർമാരാണ് എസ്ഐആറിൽ പുറത്തായത്; പൂഞ്ഞാറിൽ 6000ലേറെയും.
21000ലേറെ വോട്ടു കുറഞ്ഞ ഇടുക്കിയിൽ 5% പോളിങ് കൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

