സ്വർണവില ആഭരണപ്രിയർക്ക് നിരാശ പകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കൂടുന്നു. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് വില 14,025 രൂപയായി.
600 രൂപ ഉയർന്ന് 1,12,200 രൂപയാണ് പവൻവില.
രാജ്യാന്തര വിപണിയിൽ പക്ഷേ, ട്രെൻഡ് വിപരീതമാണ്. ഔൺസിന് 30 ഡോളർ താഴ്ന്ന് 4762 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസും ഇറാനും തമ്മിലെ ‘സമാധാന ചർച്ച’ നടക്കാനിരിക്കേയാണ് രാജ്യാന്തര സ്വർണവിലയുടെ വീഴ്ച.
സമാധാനം പിറന്നാൽ വില മേലോട്ട്
സമാധാനത്തിന്റെ പാത തുറക്കാൻ ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തീരുമാനിച്ചാൽ എണ്ണവില താഴും, സ്വർണവില കുതിക്കും. ചർച്ച പൊളിഞ്ഞാൽ എണ്ണവില വീണ്ടും കുതിച്ചുകയറും.
അതോടെ പണപ്പെരുപ്പപ്പേടി വീണ്ടും ശക്തമാവുകയും, സ്വർണവില താഴേക്ക് നീങ്ങുകയും ചെയ്യും.
യുഎസിൽ ഫെബ്രുവരിയിലെ പണപ്പെരുപ്പം ജനുവരിയിലെ 0.3ൽ നിന്ന് 0.4 ശതമാനമായി ഉയർന്നെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് (ബിഇഎ) വ്യക്തമാക്കി. ഇന്ധനവില വർധനമൂലം പണപ്പെരുപ്പം ഇനിയും കൂടാമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വിലയിരുത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ, അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും ഫെഡറൽ റിസർവ് കുറയ്ക്കില്ല. ഇത് സ്വർണവിലയെ താഴ്ത്തിയേക്കാം.
തൊഴിൽക്കണക്ക് തുണയ്ക്കും?
എന്നാൽ, യുഎസിൽ തൊഴിലില്ലായ്മക്കണക്ക് ഏപ്രിൽ 4ന് സമാപിച്ച വാരത്തിൽ 2.03 ലക്ഷത്തിൽ നിന്ന് 2.19 ലക്ഷത്തിലേക്ക് ഉയർന്നത് യുഎസ് ഫെഡിന്റെ കണക്കുകൂട്ടലിനെ തെറ്റിക്കും.
രാജ്യത്തിന്റെ സമ്പദ്സ്ഥിതി മെച്ചമല്ലെന്ന സൂചനയാണ് തൊഴിലില്ലായ്മക്കണക്ക് നൽകുന്നത്. ഈ സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള മുറവിളി ഉയരും.
പലിശനിരക്ക് കുറയുന്നത് ഡോളറിനെ തളർത്തും. ഇത് സ്വർണവില കൂടാനും ഇടയാക്കും.
18 കാരറ്റും വെള്ളിയും
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്നു രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 60 രൂപ വർധിച്ച് 11,595 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 60 രൂപ ഉയർത്തി 11,525 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്.
വെള്ളിക്ക് ഇവർ ഈടാക്കുന്നത് 260 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

