ബാലുശ്ശേരി ∙ നിശ്ശബ്ദ പ്രചാരണ ദിവസം ആ ശബ്ദവും നിലച്ചു. ശബ്ദ ഗാംഭീര്യം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നാടക കലാകാരൻ കൂടിയായ തങ്കയം ശശികുമാറിന്റെ അപകട
മരണ വാർത്ത ഉൾക്കൊള്ളാനാകാതെ വേദനിക്കുകയാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും.
വിദ്യാർഥിയായിരിക്കെ നാടകങ്ങളിലൂടെയാണ് തങ്കയം ശശികുമാർ കലാരംഗത്ത് സജീവമായത്. അഭിനയവും സംവിധാനവും നാടക കളരികളുമായി നിറഞ്ഞു നിൽക്കുമ്പോഴും വിവിധ പരിപാടികൾക്ക് അനൗൺസ്മെന്റുകൾ റിക്കോർഡ് ചെയ്തും തത്സമയം ശബ്ദം പകർന്നും പ്രശസ്തനായി.
ഉറച്ച ഇടതുപക്ഷക്കാരനാണെങ്കിലും അനൗൺസ്മെന്റിൽ തങ്കയത്തിനു പക്ഷഭേദങ്ങളില്ല. അതിനാൽ ഒരേ സമയം അനുകൂലിച്ചും പ്രതികൂലിച്ചും ഇരു മുന്നണികളുടെയും പ്രചാരണ വാഹനങ്ങളിൽ നിന്നു ഈ ശബ്ദം ഉയർന്നിരുന്നു.
ധർമടത്തു മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി എ.കെ.ശശീന്ദ്രൻ, ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണൻ, പേരാമ്പ്ര മണ്ഡലത്തിൽ ടി.പി.രാമകൃഷ്ണൻ, ഫാത്തിമ തഹ്ലിയ, എം.മോഹനൻ, ബാലുശ്ശേരിയിൽ കെ.എം.സച്ചിൻദേവ്, കൊടുവള്ളിയിൽ സലീം മടവൂർ, തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി ഒട്ടേറെ സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് അഭ്യർഥിച്ച് റിക്കോർഡിങ്ങുകൾ നൽകിയിരുന്നു.
2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോഴും തങ്കയത്തിനു പരുക്കേറ്റിരുന്നു.
സ്കൂട്ടർ അപകടത്തിൽ കാലിനു പൊട്ടലേറ്റ ശശികുമാർ പരുക്ക് വകവയ്ക്കാതെ സ്റ്റുഡിയോയിൽ എത്തിയാണ് റിക്കോർഡിങ് നടത്തിയിരുന്നത്. പ്രചാരണ സമയത്ത് എല്ലാവർക്കും വേണ്ടി അനൗൺസ്മെന്റ് നടത്തുന്ന തങ്കയത്തിന്റെ ശബ്ദം ഫലം അറിഞ്ഞാൽ ഒരാൾക്കു വേണ്ടി മാത്രമാവും.
എന്നാൽ ഇത്തവണ വിജയാരവങ്ങളിൽ ആ ശബ്ദം ഉയരില്ലെന്ന് വേദനയോടെ നാട് ഉൾക്കൊള്ളുകയാണ്. ഇന്ന് വൈകിട്ട് 4ന് ഐഎച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടാകും.
അതിനു ശേഷം സംസ്കാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

