ആലപ്പുഴ∙ ആലപ്പുഴ ചീഫ് മജിസ്ട്രേട്ട് കോടതിയിൽ ബോംബ് ഭീഷണി. തിങ്കൾ രാവിലെ പത്തരയോടെയാണ് കോടതിയുടെ ഔദ്യോഗിക ഇമെയിൽ പരിശോധിച്ച ജീവനക്കാരൻ ഭീഷണി സന്ദേശം കണ്ടത്.
ഞായറാഴ്ച വൈകിട്ട് 5.45നാണ് മെയിൽ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ കോടതിയിൽ സയനൈഡ് ബോംബ് പൊട്ടുമെന്നും ആളുകൾ എത്രയും വേഗം രക്ഷപ്പെടണം എന്നുമായിരുന്നു മലയാളത്തിലുള്ള സന്ദേശം.
മെയിലിൽ ഡിഎംകെയെക്കുറിച്ചും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെക്കുറിച്ചും പരാമർശിച്ചിരുന്നു. മുല്ലപ്പെരിയാർ ഡാമിൽ 12 ആർഡിഎക്സ് ബോംബുകൾ പൊട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
ജഡ്ജിയുടെ ചേംബറിൽ കോടതി നടപടികൾ ആരംഭിക്കാനിരിക്കെയായിരുന്നു സംഭവം.
പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നോർത്ത് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ജഡ്ജിയുടെ ചേംബറിലും കോടതി മുറിയിലും പരിസരപ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് തിരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കോടതിക്കു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഭാഗങ്ങളിലും പരിശോധന നടത്തി. ഒരു മണിക്കൂറോളം വൈകിയാണ് കോടതി നടപടികൾ ആരംഭിച്ചത്.
ഇമെയിൽ ഉറവിടം സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം ജില്ലാ കോടതിയിലും സമാനമായ ഭീഷണി ഉയർന്നിരുന്നു. രണ്ടു ദിവസത്തിനിടെയാണ് വീണ്ടും വ്യാജ ബോംബ് ഭീഷണി ഉണ്ടായത്.കലക്ടറേറ്റിലെ മെയിലിലാണ് ഞായറാഴ്ച രാവിലെ 5.25ന് സന്ദേശം എത്തിയത്.
കലക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതിയിൽ തിങ്കൾ രാവിലെ 8 സയനൈഡ് വിഷവാതക ബോംബുകൾ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. ഒപ്പം 12 ആർഡിഎക്സ് ബോംബുകൾ മുല്ലപ്പെരിയാർ അണക്കെട്ടിലും പൊട്ടിത്തെറിക്കുമെന്നും സന്ദേശത്തിന്റെ തലക്കെട്ടിൽ പറയുന്നു.
പൊലീസും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങളും എത്തി ജില്ലാ കോടതി, മറ്റ് സെഷൻസ് കോടതികൾ, കലക്ടറുടെ ഒാഫിസ്, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 2 മണിക്കൂർ പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

