ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ കടുംപിടിത്തം മുറുക്കി ഇറാൻ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസുമായി എത്തിയ ധാരണപ്രകാരം രണ്ട് എൽഎൻജി കപ്പലുകളെ കടത്തിവിടാൻ ഇറാൻ സമ്മതിച്ചിരുന്നു.
എന്നാൽ, കടലിടുക്കിലേക്ക് നീങ്ങിയ 2 കപ്പലുകളെയും ഇറാൻ റെവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) തടഞ്ഞ് തിരിച്ചയച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനുള്ള കാരണം ഇറാൻ വ്യക്തമാക്കിയിട്ടില്ല.
രണ്ട് കപ്പലുകളും ഹോർമുസ് വഴി കടന്നുപോയിരുന്നെങ്കിൽ ഫെബ്രുവരി 28ന് ശേഷമുള്ള ആദ്യ എൽഎൻജി നീക്കമാകുമായിരുന്നു അത്.
വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി 10 എണ്ണക്കപ്പലുകളെ ഹോർമുസ് വഴി കടത്തിവിടാൻ ഒരുക്കമാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഒരു ജാപ്പനീസ് എൽഎൻജി കപ്പൽ ഹോർമുസ് വഴി കടന്നുപോയെങ്കിലും അതിൽ എൽഎൻജി ഉണ്ടായിരുന്നില്ല.
കൊച്ചിയിലേക്ക് വെനസ്വേലൻ എണ്ണ
ഇന്ത്യയിലേക്ക് 10 ദശലക്ഷത്തോളം ബാരൽ വെനസ്വേലൻ എണ്ണയെത്തുന്നു.
കഴിഞ്ഞ 11 മാസത്തിനിടെ ആദ്യ വെനസ്വേലൻ എണ്ണ ഇറക്കുമതിയാണിത്. ഗൾഫ് എണ്ണയ്ക്ക് ബദലെന്നോണം വെനസ്വേലൻ എണ്ണ വാങ്ങാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയിരുന്നു.
ഇതിലൊരു പങ്ക് കൊച്ചിയിലാകും എത്തിയേക്കുക.
ബിപിസിഎലിന്റെ കൊച്ചിൻ റിഫൈനറിയിലേക്കുള്ള ആവശ്യത്തിനാണിത്. വെനസ്വേലൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്ന് ബിപിസിഎൽ ചെയർമാൻ സഞ്ജയ് ഖന്ന നേരത്തേ വ്യക്തമാക്കിയിരുന്നു.
മറ്റ് ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് കട്ടികൂടിയ ഇനമാണ് (ഹൈ-സൾഫർ) വെനസ്വേലൻ എണ്ണ. റിലയൻസിന്റെ ജാംനഗർ, നയാരയുടെ വാഡിനർ റിഫൈനറികളിൽ ഈ എണ്ണ സംസ്കരിക്കാനുള്ള സംവിധാനമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

