സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഞൊടിയിട കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്.
കാല, ഭാഷാ വ്യത്യാസമില്ലാതെ അവ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മുന്നിലെത്തും. രസിപ്പിക്കുന്ന, മനസിന് കുളിർമയേകുന്ന, ചിന്തിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന തുടങ്ങി പല കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ടാകും.
അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു ഇയർ ചലഞ്ച് ഫോട്ടോയാണിത്.
പല ഇയർ ചലഞ്ചുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് കണ്ണും മനസ്സും നിറച്ചെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്. ഈ ഫോട്ടോയിലുള്ളത് കന്യാകുമാരിക്കാരനായ സഞ്ജു എന്ന ഇൻഫ്ലുവൻസറും അദ്ദേഹത്തിന്റെ അമ്മയുമാണ്.
ജന്മനാ ഇരുകൈകളും ഇല്ലാത്ത സഞ്ജു അമ്മയുടെ മടിയിൽ കിടക്കുന്നതാണ് ഫോട്ടോ. 2000ത്തിലേയും 2026ലേയും ഫോട്ടോയാണിത്.
അതായത് 26 വർഷത്തെ ഗ്യാപ്പാണ് ഫോട്ടോകൾ തമ്മിലുള്ളത്. കെജിഎഫിലെ അമ്മ സോങ്ങിനൊപ്പം സഞ്ജു തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
സഞ്ജുവിന്റെ ബലഹീനതയിൽ എന്നും താങ്ങായി നിൽക്കുന്ന ആ അമ്മയെ പ്രകീർത്തിച്ച് കൊണ്ട്, മലയാളികൾ അടക്കമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസർ മാത്രമല്ല തികഞ്ഞൊരു ഫുട്ബോൾ പ്രേമി കൂടിയാണ് സഞ്ജു.
റൊഡാൾഡോ ആണ് ഇഷ്ട താരം.
അതുകൊണ്ട് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് ക്രിസ്റ്റ്യാനോ സഞ്ജു എന്ന് പേര് നൽകിയിരിക്കുന്നതും. എല്ലാ കാര്യങ്ങള്ക്കും പിന്തുണയുമായി അമ്മയും സഞ്ജുവിനൊപ്പം ഉണ്ട്. 2025ൽ നടന്ന ഇന്ത്യൻ പാരാ-തൈക്വോണ്ടോയിൽ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് സഞ്ജു.
ഇന്ന് നിരവധി പേർക്ക് പ്രചോദനമായി നിൽക്കുന്ന സഞ്ജു തന്റെ ആദ്യ കാലത്തെ കുറിച്ച്, “ഇരുപത്തി ഒന്ന് വയസുവരെ എല്ലാകാര്യങ്ങളും നെഗറ്റീവായി ചിന്തിച്ചിരുന്ന ആളായിരുന്നു ഞാൻ. പിന്നീട് ഇൻസ്റ്റാഗ്രാമിൽ റീലുകൾ ചെയ്തും യുട്യൂബിൽ വീഡിയോകൾ ചെയ്തും ജീവിതത്തിലേക്ക് ഞാൻ സന്തോഷം കൊണ്ടുവന്നു.
കുട്ടിക്കാലം മുതൽ കാല് കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ പഠിച്ചിരുന്നു. അഹാരം കഴിക്കാൻ, എഴുതാൻ അങ്ങനെ എല്ലാം..ഞാൻ വലിയൊരു മോട്ടിവേഷനാണ് പലരും എനിക്ക് മെസേജ് ചെയ്യാറുണ്ട്.
ഞാൻ കാരണം ആത്മഹത്യയിൽ നിന്നും പിന്മാറിയെന്ന് വരെ മെസേജുകൾ വന്നിട്ടുണ്ട്”, എന്നായിരുന്നു പറഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

