തുറവൂർ ∙ പടക്ക വിൽപന ലൈസൻസ് പുതുക്കി നൽകിയില്ല; ഇത്തവണ വിഷു ആഘോഷങ്ങളിൽ പടക്ക വിൽപന നടത്താമെന്ന മോഹം ഇല്ലാതാകുന്നു. പടക്ക വിൽപന ലൈസൻസികൾ കടക്കണിയിലേക്ക്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. മാർച്ച് 31 വരെയാണ് ലൈസൻസിന്റെ കാലാവധി.
ജില്ലയിൽ ഇരുനൂറ്റി അൻപതോളം പടക്ക വിൽപന ലൈസൻസികളാണുള്ളത്. ഇതിൽ 150 ലധികം പേർക്കാണ് ലൈസൻസ് പുതുക്കി നൽകാനുള്ളത്.
തഹസിൽദാർ, വില്ലേജ് ഒാഫിസ്, സ്പെഷ്യൽ ബ്രാഞ്ച് പൊലീസ്, പൊലീസ്,ഡിവൈഎസ്പി, അഗ്നിരക്ഷാസേന, ജിഎസ്ടി റജിസ്ട്രേഷൻ തുടങ്ങിയ കടമ്പകൾ കടന്ന് കലക്ടറേറ്റിൽ എത്തിയതിന് ശേഷമാണ് ജില്ലാഭരണകൂടം ലൈസൻസ് പുതുക്കി നൽകുന്നത്.
തുടക്കകാലത്തു ഒരു വർഷവും ഇതിന് ശേഷം 5 വർഷം വരെ ലൈസൻസ് കാലാവധിയോടെ പുതുക്കി നൽകുന്നത്. എന്നാൽ പുതുക്കി ലഭിക്കുന്നതിന് കടയുടമകൾ ഒാഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 2 മാസം പിന്നിടുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ലൈസൻസ് പുതുക്കി നൽകാമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിൽ വിൽപ്പനയ്ക്കുള്ള പടക്കങ്ങൾ ശിവകാശിയിൽ നിന്നാണ് എത്തുന്നത്. ഇത് മുൻകൂട്ടി പണം അടച്ചാൽ മാത്രമേ എത്തുകയുള്ളു.
പല ലൈസൻസികളും ലക്ഷങ്ങൾ വായ്പ എടുത്ത് ശിവകാശിയിലെ പടക്ക നിർമാണ കമ്പനികൾക്ക് പണം അടച്ചെങ്കിലും ലൈസൻസ് പുതുക്കി ലഭിക്കാത്തതിനാൽ ലൈസൻസ് ഉടമകൾ ഒാർഡർ ചെയ്ത പടക്കങ്ങൾ വാങ്ങിയിട്ടില്ല.
ഈസ്റ്റർ ദിനത്തിലെ കച്ചവടം ഇല്ലാതായി. വിഷുവിന് ഇനി ദിവസങ്ങൾ മാത്രം.
തിരഞ്ഞെടുപ്പിന് ശേഷം ലൈസൻസ് പുതുക്കി ലഭിച്ചാലും ശിവകാശിയിൽ കമ്പനികൾക്ക് നൽകിയ പടക്കങ്ങളുടെ ഒാർഡർ പ്രകാരം കേരളത്തിലെത്തുമ്പോൾ വിഷു കഴിയും. നിലവിൽ മുൻപെങ്ങുമില്ലാത്തവിധം പൊലീസിന്റെ ശക്തമായ പരിശോധനകൾ നടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

