
മലപ്പുറം ജില്ലയിൽ സ്വകാര്യ ബസ്സുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്; 21ന് കളക്ട്രേറ്റ് മാർച്ച്..
സ്വകാര്യബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ ബസ്സുടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്.
മാസങ്ങളായി പല കാരണങ്ങളും പറഞ്ഞ് ബസ് ചാര്‍ജ് വര്‍ധന നീട്ടിക്കൊണ്ടു പോവുകയാണെന്നും റോഡ് നികുതി ഒഴിവാക്കി കിട്ടാന്‍ വേണ്ടി ബസ്സുടമകളുടെ മലപ്പുറം ജില്ല സംയുക്ത കൂട്ടായ്മ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച പരിഗണിക്കുന്ന ഈ കേസില്‍ സര്‍ക്കാറിന് ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ഫെബ്രുവരി 21-02-2022 ന് രാവിലെ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സ്വകാര്യബസ് ഭാരവാഹികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]