എടത്വ ∙ ഈസ്റ്ററിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുട്ടനാട്ടിൽ വീണ്ടും സജീവമായി താറാവു വിപണി. പക്ഷിപ്പനി മൂലം നിലച്ചിരുന്ന താറാവു കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായത് കർഷകർക്കും, താറാവു വിപണനം നടത്തുന്നവർക്കും ആശ്വാസമായിട്ടുണ്ട്.
കുട്ടനാടൻ താറാവുകൾക്കു പുറമേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള താറാവുകളും വിൽപനയ്ക്കെത്തിക്കുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റയ്ക്കായി പതിനായിരക്കണക്കിനു താറാവുകളെയാണു ഇറക്കിയിട്ടുള്ളത്.
താറാവു വളർത്തൽ സജീവമായതോടെ ഹാച്ചറിയിൽ താറാവുകളുടെ ഉൽപാദനവും വർധിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകളിൽ നിന്നു കുഞ്ഞുങ്ങളെ വിരിയിച്ച് വിതരണം ചെയ്യുന്നതിനു പുറമേ ചെന്നിത്തല, പള്ളിപ്പാട്, നെടുമ്പ്രം തുടങ്ങിയ സ്വകാര്യ ഹാച്ചറിയിൽ നിന്നും കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ട്.
ഇവിടെയെല്ലാം കുട്ടനാടൻ താറാവുകൾ ആയ ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ടവയാണ് കൂടുതലും വിരിയിച്ച് എടുക്കുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തിക്കുന്നത് കുഴിത്തല, ആറാണി എന്നീ ഇനങ്ങളെയാണ്. ഇവയ്ക്ക് കുട്ടനാടൻ താറാവുകളേക്കാൾ വലുപ്പം കൂടുതലാണ്.
കുട്ടനാടൻ താറാവുകൾക്ക് 250 രൂപ മുതൽ 300 രൂപ വരെ വിലയുള്ളപ്പോൾ തമിഴ്നാട്ടിൽ നിന്നെത്തുന്നതിന് 225 രൂപയിൽ താഴെയാണ് വില. ഈസ്റ്റർ വിപണി ലക്ഷ്യമിട്ടാണ് കർഷകർ താറാവുകളെ എത്തിച്ചിരിക്കുന്നത്.
ഇതിനോടകം പൂവൻ താറാവുകളെയും പിടത്താറാവുകളെയും വേർതിരിച്ചു കഴിഞ്ഞു. പല ചെറുകിട
കച്ചവടക്കാരും പൂവൻ താറാവുകളെ വാങ്ങാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 5 ലക്ഷത്തോളം താറാവുകളെയാണു കുട്ടനാട്ടിൽ വിറ്റതെന്നാണ് താറാവു കർഷകർ പറയുന്നത്.
എന്നാൽ പക്ഷിപ്പനിയെ തുടർന്ന് ക്രിസ്മസ് കാലത്ത് താറാവു കച്ചവടം വൻ തോതിൽ കുറയുകയും ലക്ഷങ്ങളുടെ നഷ്ടം കച്ചവടക്കാർക്ക് ഉണ്ടാകുകയും ചെയ്തിരുന്നു.
കർഷകർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നതായി കഴിഞ്ഞ നാൽപതു വർഷമായി ഈ രംഗത്തുള്ള ബിനോയ് പറയുന്നത്. 1500 താറാവുള്ള കർഷകൻ നിത്യേന 150 കിലോയോളം അരിയും ഗോതമ്പും കണ്ടെത്തണം.
രണ്ട് ജോലിക്കാരെ നിർത്തുകയും വേണം. നിലവിലെ സാഹചര്യത്തിൽ ഇതു രണ്ടും കിട്ടാത്ത അവസ്ഥയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

