ശാസ്താംകോട്ട ∙ ശാസ്താംകോട്ട
ജലവിതരണ പദ്ധതിയുടെ ഫിൽറ്റർ ഹൗസിൽ ദിവസവും ഏഴ് ദശലക്ഷം ലീറ്റർ ജലം പമ്പു ചെയ്തിരുന്ന വാട്ടർ പ്ലാന്റ് ചോർച്ചയുണ്ടെന്ന പേരിൽ അടച്ചതും അടിക്കടിയുള്ള വൈദ്യുതി മുടക്കവും വില്ലനായതോടെ, കുടിവെള്ള പൈപ്പുകളെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിനു ജനങ്ങൾ ദുരിതത്തിലായി. വിദൂര നിയന്ത്രിതമായ പമ്പു ഹൗസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും നടപടിയില്ല.
ജല ഉപഭോഗം കൂടിയതോടെ മിക്ക മേഖലകളിലും ആഴ്ചയിൽ രണ്ട് ദിവസം പോലും പമ്പിങ് ഉറപ്പാക്കാനാകുന്നില്ല.
പമ്പിങ് നടത്തിയാലും ആവശ്യത്തിന് മർദം ഇല്ലെങ്കിൽ ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം എത്താറില്ല. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട
പഞ്ചായത്തുകളിലാണ് പരാതികൾ ഏറെയും. വേനലായതോടെ കിണറുകൾ വറ്റുന്നതും കനാൽ ജലം കാര്യക്ഷമമായി എത്താതിരുന്നതും സ്ഥിതി വഷളാക്കി.
പമ്പ് ഹൗസുകൾ തകർന്നു
ശൂരനാട് വടക്ക് പഞ്ചായത്തിലെ അഴകിയകാവ്, ശൂരനാട് തെക്ക് കിടങ്ങയം പെരിയോർത്തറ പമ്പു ഹൗസുകൾ വേനലിന്റെ തുടക്കത്തിൽ തകർന്നത് മേഖലയിലെ ജലവിതരണം പ്രതിസന്ധിയിലാക്കി.
ഭൂഗർഭ ജലവിതാനം താഴ്ന്നതാണ്, കാലഹരണപ്പെട്ട പമ്പ് ഹൗസുകളെ ബാധിച്ചത്.
പെരിയോർത്തറയിൽ മോട്ടർ അടക്കം മണ്ണിനടിയിലായി. മറ്റ് കുടിവെള്ള പദ്ധതികളിൽ നിന്നും പരമാവധി പമ്പിങ് ഉറപ്പാക്കിയാണ് ഒരു പരിധി വരെ ഇവിടങ്ങളിൽ ജലം എത്തിക്കുന്നത്.
ജനങ്ങൾ പണം കൊടുത്ത് സ്വകാര്യ ഏജൻസികളിൽ നിന്നും ജലം എത്തിക്കേണ്ട ഗതികേടിലാണ്.
പരിഹരിക്കുമെന്ന് ജലഅതോറിറ്റി
ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടീൽ പൂർത്തീകരിക്കാത്തും പഴയ പൈപ്പ് ലൈനുകൾ തകരാറിലായതും അടിക്കടിയുള്ള വൈദ്യുതി മുടക്കവും ജലവിതരണത്തെ ബാധിച്ചതായി ജലഅതോറിറ്റി പറഞ്ഞു.
പഴയ പ്ലാന്റ് പ്രവർത്തിക്കാൻ കഴിയാതെ അടച്ചതാണെന്നും ജല ഉപഭോഗം ഇരട്ടിയായത് പ്രതിസന്ധിയാണെന്നും എങ്കിലും പരമാവധി പ്രദേശങ്ങൾ വെള്ളം എത്തിക്കാൻ കഴിയുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

