പട്ടിക്കാട് ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിലെ കല്ലിടുക്ക്, മുടിക്കോട് അടിപ്പാതകൾക്കു മുകളിലെ മേൽപ്പാതകളിലൂടെ വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിട്ടു തുടങ്ങി. റോഡുകൾക്കു നടുവിൽ കോൺക്രീറ്റ് ഡിവൈഡർ നിർമിക്കുന്ന മുറയ്ക്ക് പാത പൂർണമായും തുറന്നുകൊടുക്കാനാവുമെന്നു കരാർ കമ്പനി അറിയിച്ചു.
മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ അനുവദിച്ച മൂന്നാമത്തെ അടിപ്പാതയുടെ നിർമാണം 35 ശതമാനം മാത്രമാണു പൂർത്തിയായത്.
ശക്തമായ സമരങ്ങൾ പരിഗണിച്ചാണു മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ അടിപ്പാതകൾ അനുവദിച്ചത്. മുടിക്കോട് അടിപ്പാത പൂർത്തിയാവുന്നതോടെ പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു തൃശൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുന്നതിനു സൗകര്യമാകും.
തെക്കുംപാടം, മഞ്ഞക്കുന്ന്, മയിലാട്ടുംപാറ നിവാസികൾക്കു കല്ലിടുക്കിലെ അടിപ്പാത ആശ്വാസമാണ്. 39.94 കോടി രൂപ ചെലവഴിച്ചു 900 മീറ്റർ നീളത്തിൽ മേൽപാതയുൾപ്പെട്ടതാണു മുടിക്കോട് അടിപ്പാത.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് റോഡ് വഴി തന്നെ ഗതാഗതം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

