ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിൽ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസ് ഒത്തുതീർപ്പാക്കിയതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെടുമ്പോൾ ഏരിയ സെക്രട്ടറിയുടെ ചുമതലയിൽ ഉണ്ടായിരുന്നത് സജി ചെറിയാനാണ്. അന്ന് കേസ് അന്വേഷിച്ച പ്രത്യേക സംഘം സജി ചെറിയാനെ ചോദ്യം ചെയ്തിരുന്നില്ല.
പകരം അന്നത്തെ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തു. അതിൽ തന്നെ വൈരുദ്ധ്യമുണ്ടെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
സജി ചെറിയാനെ ചോദ്യം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയായിരുന്നു അത്.
കേരളത്തിലെ കോൺഗ്രസ്, സിപിഎം ഡീലിന്റെ പാലമാണ് രമേശ് ചെന്നിത്തലയെന്നും സന്ദീപ് വാചസ്പതി ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

