
ന്യൂഡൽഹി : കർണാടകയിലെ ജനതാദൾ (സെക്കുലർ) പാർട്ടി എൻഡിഎയിൽ ചേർന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. കുമാരസ്വാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം ജെപി നദ്ദയെ കണ്ടു.
“ജെഡി(എസ്) ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. അവരെ പൂർണ്ണഹൃദയത്തോടെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നു.”- നദ്ദ ട്വീറ്റിൽ കുറിച്ചു.
എച്ച്ഡി ദേവഗൗഡയും മകൻ എച്ച്ഡി കുമാരസ്വാമിയും അമിത് ഷായെയും ജെപി നദ്ദയെയും പാർലമെന്റിൽ എത്തി കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നേറ്റം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ച ചെയ്യാനാണ് യോഗം ചേർന്നത് .