വെനസ്വേലയിൽ ‘കടന്നുകയറി’ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി യുഎസിലേക്ക് കൊണ്ടുപോയ ട്രംപ് ഭരണകൂടം, എണ്ണയ്ക്കു പിന്നാലെ വെനസ്വേലയുടെ സ്വർണത്തിലും നോട്ടമിടുന്നു. വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു.
വെനസ്വേലയിൽ നിന്ന് 100 മില്യൻ ഡോളറിന്റെ (ഏകദേശം 930 കോടി രൂപ) സ്വർണം അടുത്തിടെ യുഎസ് വാങ്ങിയെന്ന് ട്രംപ് ഗവൺമെന്റിലെ ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം ആണ് വെളിപ്പെടുത്തിയത്.
എണ്ണ, ഖനന കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം ബർഗം ഈമാസമാദ്യം വെനസ്വേല സന്ദർശിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി വെനസ്വേലയ്ക്കും യുഎസിനും ഇടയിൽ സ്വർണ ഇടപാടുകൾ നടന്നിരുന്നില്ല. ഇതിനുകൂടിയാണ് ഇപ്പോൾ മാറ്റംവരുന്നത്.
യുഎസ് കമ്പനികൾ വാണിജ്യാവശ്യത്തിനും റീട്ടെയ്ൽ വിൽപനയ്ക്കും വെനസ്വേലൻ സ്വർണം ഇനിമുതൽ ഉപയോഗിക്കുമെന്നാണ് വിവരം.
ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയ്ക്ക് മികച്ച സ്വർണ സമ്പത്തുമുണ്ട്. വിവിധ ധാതു, ലോഹങ്ങളും രാജ്യത്ത് ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെനസ്വേലയുടെ ഊർജ, ധാതു മേഖലകളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വെനസ്വേലയുടെ ഖനന വ്യവസായവും തളർച്ചയുടെ ട്രാക്കിലാണെന്നും പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഇടപെടലെന്നും ട്രംപ് ഭരണകൂടം വാദിക്കുന്നു. വെനസ്വേലയിൽ പലയിടത്തും ഖനികളും മറ്റും ക്രിമിനൽ സംഘത്തിന്റെ പിടിയിലാണെന്ന വാദവും യുഎസിനുണ്ട്.
ഇതിനെല്ലാം പരിഹാരം കാണുകയും വെനസ്വേലയെ സാമ്പത്തികമായി കരകയറ്റുകയും കൂടി ലക്ഷ്യമിട്ടാണ് എണ്ണ, ഖനി മേഖലകളിലേക്കും യുഎസിന്റെ ചുവടുവയ്പ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

