
ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ പലതിന്റെയും ആധികാരികത ചോദ്യം ചെയ്യപ്പെടുമെങ്കില്‍ പോലും കാണാനുള്ള കൗതുകം കൊണ്ട് മിക്കവരും ഇവയെല്ലാം തന്നെ കണ്ടിരിക്കാറാണ് പതിവ്.
പ്രത്യേകിച്ച് മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് കാഴ്ചക്കാരെ കൂടുതല്‍ കിട്ടാറുണ്ട്. നമ്മളില്‍ ഏറെ കൗതുകവും സന്തോഷവും അതിശയവും നിറയ്ക്കാൻ കഴിവുണ്ടെന്നതിനാലാണ് ഇങ്ങനെയുള്ള വീഡിയോകള്‍ അധികമായി ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ ഇത്തരത്തില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് എപ്പോള്‍ പകര്‍ത്തിയതാണെന്നോ ആരാണ് പകര്‍ത്തിയതെന്നോ എന്നതൊന്നും വ്യക്തമല്ല. പക്ഷേ വീഡിയോ വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
ഒരു പൂച്ച സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറി ചിക്കൻ പാക്കറ്റ് മോഷ്ടിച്ചുകൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ചിക്കൻ മോഷ്ടിച്ചത് പക്ഷേ സൂപ്പര്മാര്ക്കറ്റുകാര് കയ്യോടെ പിടികൂടിയിരിക്കുകയാണ്.
പൂച്ചയാണെങ്കിലോ, കയ്യില്‍ കിട്ടിയ ചിക്കൻ പൊതി കരുതലോടെ താഴെ പോലും വീണുപോകാതെ കഷ്ടപ്പെട്ട് കടിച്ചെടുത്ത് കൊണ്ടുപോവുകയാണ്. ആളുകള്‍ ചുറ്റുപാടും കൂടിയിട്ടും അത് പൊതിയില്‍ നിന്ന് കടി വിടുന്നില്ല. ഇത്രയും പാടുപെട്ട് ഈ പൊതിയുമായി പൂച്ച എങ്ങോട്ടാണ് പോകുന്നതെന്ന് സ്വാഭാവികമായും കണ്ടുനില്‍ക്കുന്നവര്‍ക്ക് ആകാംക്ഷ തോന്നാം.
അല്പസമയത്തിനകം തന്നെ ആ രഹസ്യം പുറത്തായി. പാവം പൂച്ച, അത് തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാണ് കൊതിയോടെ, എന്നാല്‍ കഷ്ടപ്പെട്ട് കൊണ്ടുപോകുന്നത്. പൂച്ചകളെല്ലാം ചേര്‍ന്ന് പിന്നീട് ചിക്കൻ ഭാഗിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും രസകരമായ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ധാരാളം പേര് ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടുനോക്കൂ…
Also Read:- ‘ചിക്കൻ വിംഗ്സ് കഴിക്കേണ്ടത് ഇതാ ഇങ്ങനെയാണ് കെട്ടോ’; വൈറലായ വീഡിയോ…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Sep 22, 2023, 8:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]