അഞ്ചൽ ∙ മഴ മേഘങ്ങളുടെ ലാഞ്ഛന പോലും മാനത്തില്ല, പൊള്ളുന്ന ചൂടിൽ കിഴക്കൻ മേഖല വല്ലാതെ വരളുന്നു… പകൽ പോലെതന്നെ രാത്രിയും ചുട്ടുപൊള്ളുകയാണ് നാട്. സൂര്യാഘാതം ഉണ്ടാകുമെന്ന ഭയവും ദിനംപ്രതി കൂടുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ചൂടിന്റെ കാഠിന്യം നേരത്തെ തുടങ്ങി. ചിലയിടങ്ങളിൽ ഒന്നോ രണ്ടോ ദിവസം ഒറ്റപ്പെട്ട
മഴ ലഭിച്ചത് ഒഴിച്ചാൽ കാര്യമായി വേനൽ മഴ പെയ്തിട്ടില്ല. ഏപ്രിൽ , മേയ് മാസങ്ങളിൽ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
പകൽ താപനില 30 ഡിഗ്രിയിലേറെയാണ്. രാത്രി 30ൽ താഴെയും .
എന്നാൽ അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി ( ഈർപാവസ്ഥ ) പകലത്തേക്കാൾ രാത്രി ഉയരുന്നതു മൂലം രാത്രി ചൂട് കൂടുന്നതായാണു അനുഭവപ്പെടുന്നത്.
അതു കാരണം ’ ഉറക്കമില്ലാത്ത രാത്രികളെയാണു ’ പലരും നേരിടുന്നത്. നാട്ടിൻ പുറങ്ങളിലെ കിണറുകൾ , അരുവികൾ എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്കയ്ക്കിടയാക്കി.
ശുദ്ധജല വിതരണ പദ്ധതികളുടെ ശേഷിയിൽ കൂടുതൽ ഉപയോഗം നടക്കുന്നതിനാൽ പൈപ്പ് ലൈനുകൾ പലപ്പോഴും ശൂന്യമാണ്. ഇതേസമയം തെന്മല പരപ്പാർ ഡാമിൽ ആവശ്യത്തിനു ജലം സംഭരിച്ചിട്ടുള്ളതിനാൽ കല്ലടയാറും ഇടതു – വലതുകര കനാലുകളും ജല സമൃദ്ധിയിലും .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

