വാലടി ∙ ഉദ്യോഗസ്ഥരുടെ വാക്ക് പാഴായി. 350 ഏക്കർ വിസ്തൃതിയുള്ള വാലടി പാടശേഖരത്തിലെ നെല്ലു പാടത്തു തന്നെ.
കൊയ്ത്തു കഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയാറാകുന്നില്ല. നെല്ലു സംഭരണം വൈകുന്നതിലും അമിത കിഴിവ് ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം മങ്കൊമ്പ് പാഡി ഓഫിസിൽ വാലടിയിലെ കർഷകർ പ്രതിഷേധ സമരം നടത്തിയിരുന്നു.
തുടർന്ന് ഒരു ക്വിന്റലിനു 5 കിലോഗ്രാം കിഴിവിൽ നെല്ല് സംഭരിക്കാൻ 2 മില്ലുടമകളെ പാഡി ഓഫിസർ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ 2 ലോഡ് നെല്ലു മാത്രമാണ് ഒരു മില്ലുടമ സംഭരിച്ചത്. ബാക്കി നെല്ല് എടുക്കാൻ മില്ലുടമകൾ തയാറാകുന്നില്ലെന്നാണു കർഷകർ പറയുന്നത്.
പാഡി ഓഫിസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ കൈ മലർത്തുകയാണ്. നെല്ല് ആവശ്യമില്ലെന്നാണു മില്ലുടമകൾ പറയുന്നതെന്നും കർഷകർ പറയുന്നു.
കർഷകരിൽ ഭൂരിഭാഗം പേരും കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കൃഷിയിറക്കിയത്.
നെല്ലു സംഭരണം മുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. പാടത്തു വെള്ളം കയറി വരുന്നതു കാരണം നെല്ലു സൂക്ഷിക്കാനും മറ്റു സൗകര്യങ്ങളില്ല.
വേനൽമഴ പെയ്താൽ നെല്ലു വെള്ളത്തിലാകുമെന്നും കർഷകർ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നത്.
കൂടുതൽ നിലമുള്ളവരുടെ മാത്രം നെല്ലാണു മില്ലുടമകൾ എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

