അന്നമനട ∙ ചായയും പലഹാരങ്ങളും തേടി അമ്പലനടയിലെ അശ്വതി ഹോട്ടലിലെത്തുന്ന പതിവുകാരോട് ‘ ഗ്യാസില്ലാ, നാളെ സെറ്റാക്കാം’ എന്ന് ഉടമ ഇരുന്നാലി അഭിലാഷ് ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു.
അടഞ്ഞുകിടക്കുന്ന ഹോട്ടലിനു മുൻപിൽ വന്നു തിരിഞ്ഞുപോകുന്ന വാഹനങ്ങളുടെ എണ്ണം ദിവസം ചെല്ലുംതോറും കുറഞ്ഞുവരുന്നതോടെ ഈ മുപ്പത്തിയെട്ടുകാരൻ ആശങ്കയിലാണ്. കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഈ ഹോട്ടൽ.
സഹോദരി അശ്വതിയും സഹായത്തിനായി ഒപ്പമുണ്ട്. കച്ചവടം തുടരാൻ കഴിഞ്ഞില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അഭിലാഷ് പറയുന്നു.
അന്നമനട
മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള അശ്വതി ഹോട്ടലിനെക്കുറിച്ച് അറിയാത്തവരായി അധികം പേരുണ്ടാകില്ല. ക്ഷേത്ര ദർശനത്തിന് എത്തുന്നവരും ആലുവ റോഡിലൂടെ യാത്ര ചെയ്യുന്നവരുമെല്ലാം ലഘുഭക്ഷണത്തിനായി ഈ കൊച്ചു ഹോട്ടലിൽ എത്താറുണ്ട്.
ഇവിടത്തെ ഉഴുന്നുവടയും പൂരിയും ദോശയും ഇഡ്ഡലിയുമെല്ലാം പലരെയും വീണ്ടുമെത്തിക്കാറുണ്ട്. ദിവസേന 300 ഉഴുന്നുവടയും 200 പൂരിയും ആയിരത്തിലധികം ചായയും കാപ്പിയും വിറ്റുപോയിരുന്ന ഹോട്ടലാണിത്.
നേരത്തേ വിറകടുപ്പുണ്ടായിരുന്നു. തിരക്കേറിയതോടെയാണ് പൂർണമായും പാചകവാതകത്തിലേക്കു തിരിഞ്ഞത്.
കുടുംബാംഗങ്ങൾ തന്നെയാണ് ഹോട്ടലിൽ ജോലി ചെയ്യുന്നത്. പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഹോട്ടൽ ഉപേക്ഷിക്കേണ്ട
സ്ഥിതിയിലാകുമെന്ന് അഭിലാഷ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

