കോഴിക്കോട്∙ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിനു സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സുമാർ മൂന്നു ദിവസത്തിൽ അധികം പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രാധാകൃഷ്ണനെ കാണാതായതിനെ തുടർന്ന് വാർഡ് കൗൺസിലർ സഫ്രീനയുടെ നേതൃത്വത്തിൽ അയൽവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ആന്റണി ഡിക്രൂസ്, ജീവകാരുണ്യ പ്രവർത്തകരായ മഠത്തിൽ അബ്ദുൽ അസീസ്, സിദ്ദീഖ് എഫ്എൽഎസ്, മിർഷാദ് ചെറിയടത്ത്, ഷംസു പുലിക്കടവ്, റിയാസ് മാളിയേക്കൽ, അർഷാദ് പയ്യോളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

