രാജകുമാരി ∙ കേരളത്തിൽ ഏപ്രിൽ 9നും തമിഴ്നാട്ടിൽ ഏപ്രിൽ 23നുമാണ് വോട്ടെടുപ്പ് അതിനാൽ, തമിഴ്നാട്ടിൽ നിന്നുള്ള ഇരട്ട വോട്ടർമാരെ വോട്ടെടുപ്പ് ദിവസം കേരളത്തിലെത്തിക്കാൻ നീക്കങ്ങൾ സജീവം.
എസ്ഐആർ നടപ്പാക്കിയ ശേഷവും ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ ഒട്ടേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
എസ്ഐആറിന്റെ ഭാഗമായി ഉടുമ്പൻചോല മണ്ഡലത്തിൽ മാത്രം എണ്ണായിരത്തോളം വോട്ടർമാരാണ് ഹിയറിങിൽ പങ്കെടുത്തത്.
ഇതുൾപ്പെടെ 15000 വോട്ടുകളാണ് ഉടുമ്പൻചോല മണ്ഡലത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ വോട്ടർമാരാണെന്നാണ് വിവരം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ഇരട്ട വോട്ടുള്ളവർ സ്വമേധയാ അപേക്ഷ നൽകി ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കണമെന്ന് റവന്യു വകുപ്പ് അറിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 272 പേരാണ് ഹിയറിങ്ങിൽ പങ്കെടുത്ത് ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കിയത്. ഇതിൽ ഭൂരിഭാഗം പേരും കേരളത്തിലെ വോട്ടാണ് റദ്ദാക്കിയത്.
തമിഴ്നാട്ടിൽ വോട്ടുള്ളവർക്ക് ലഭിക്കുന്ന വൻ ആനുകൂല്യങ്ങളാണ് അവിടെയും വോട്ട് നിലനിർത്താൻ ഇരട്ട വോട്ടുള്ളവരെ പ്രേരിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇത്തരം വോട്ടർമാരാണ് അതിർത്തി പഞ്ചായത്തുകളിലെ ഫലം നിർണയിക്കുന്നത്. തോട്ടങ്ങളിലെ ജോലി ചെയ്യാനായി കേരളത്തിലെത്തിയവർ ഇവിടെ സ്ഥിരതാമസ രേഖയുണ്ടാക്കി വോട്ടവകാശം നേടിയ ശേഷം പിന്നീട് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയാലും ഇൗ വോട്ട് നിലനിർത്തുന്നതാണ് ഇരട്ട
വോട്ടുകൾക്ക് കാരണം. തമിഴ്നാട്ടിൽ താമസിക്കുന്നവർക്ക് കേരളത്തിലെ സ്ഥിരതാമസ രേഖകൾ തരപ്പെടുത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുമുണ്ട്.
ഹിയറിങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ഇവർ കേരളത്തിലെത്തുന്നത്.
തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിൽ സിപിഎമ്മിന് അതൃപ്തി; അതിർത്തിക്കപ്പുറത്തെ സൗഹൃദത്തിന് മങ്ങൽ
കേരളത്തിൽ പ്രധാന ശത്രുക്കളെങ്കിലും അതിർത്തി കടന്നാൽ കോൺഗ്രസും സിപിഎമ്മും ഒരേ തൂവൽപക്ഷികളായിരുന്നു ഇതുവരെ. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകാനുള്ള സാധ്യതയേറെ.
പത്തിലധികം സീറ്റുകൾ ആവശ്യപ്പെട്ട സിപിഎമ്മിന് 5 സീറ്റുകൾ മാത്രം നൽകാനാണ് ഡിഎംകെയുടെ തീരുമാനം.
ഇക്കാരണത്താൽ സിപിഎം ഡിഎംകെ മുന്നണി വിട്ട് തനിച്ചു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ 6 സീറ്റിൽ മത്സരിച്ച സിപിഎം 2 സീറ്റിൽ വിജയിച്ചിരുന്നു.
ഇത്തവണ ഡിഎംകെ സിപിഐക്ക് 5 സീറ്റുകൾ നൽകിയിട്ടുണ്ട്. കോൺഗ്രസിന് 28 സീറ്റുകളും.
2021ൽ 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇത്തവണ ജയസാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകിയിട്ടുണ്ട്.
ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളായ ബോഡിനായ്ക്കന്നൂർ, കമ്പം എന്നിവിടങ്ങളിൽ ഇത്തവണ പോരാട്ടം കനക്കും.
എഡിഎംകെ വിട്ട് ഡിഎംകെയിലെത്തിയ ഒ.പനീർ സെൽവം ബോഡിനായ്ക്കന്നൂരിൽ വീണ്ടും ഡിഎംകെ മുന്നണിയുടെ സ്ഥാനാർഥിയാകുമെന്നാണ് വിവരം. മുൻ എംപി നാരായണസ്വാമിയും കമ്പം മുൻ എംഎൽഎ എസ്.ടി.കെ.ജെക്കയ്യനുമാണ് ഇവിടെ എഡിഎംകെ സ്ഥാനാർഥികളാകാൻ ശ്രമം നടത്തുന്നത്.
കമ്പത്ത് ഡിഎംകെയുടെ എൻ.രാമകൃഷ്ണനാണ് സിറ്റിങ് എംഎൽഎ. ഇദ്ദേഹം വീണ്ടും ജനവിധി തേടുമെന്നാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

