നിയമസഭ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും പ്രചരണ ചൂടിലേക്ക് കടക്കുകയാണ്.
കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. അതില്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ചില നിര്‍ണായക മണ്ഡലങ്ങളുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും പ്രചരണ ചൂടിലേക്ക് കടക്കുകയാണ്.
കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. അതില്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ചില നിര്‍ണായക മണ്ഡലങ്ങളുണ്ട്.
നേമം മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടിയാണ് നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനാണ് യുഡിഎഫിനായി മത്സരരംഗത്തിറങ്ങുന്നത്. ശബരിനാഥന് നിലവില്‍ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍. ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിലൂടെ ഒ രാജഗോപാല്‍ ആയിരുന്നു.
നേമം മണ്ഡലത്തിൽ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമോ എന്നാണ് കേരളം നോക്കി കാണുന്നത്. കാസർകോടിന്റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരത്ത് ഇത്തവണയും വീറും വാശിയും നിറഞ്ഞ പോരാട്ടമാകും നടക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.
കാസർകോട് ജില്ലയിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുഡിഎഫും ബിജെപിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുമ്പോൾ കോട്ട കാക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് നിലവിലെ എംഎൽഎയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രംഗത്തുള്ളത്.
കെ ആര് ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെഎം അഷ്റഫ് ജയിച്ചുകയറിയത്.
സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകൾ നേടിയതാണ് എൻഡിഎയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്. മുന്നണികൾ മാറിമാറി ജയിക്കുന്ന പേരാവൂരിൽ ഇത്തവണ പോരാട്ടം കടുക്കും.
മലയോര രാഷ്ട്രീയവും കുടിയേറ്റ കർഷകരുടെ നിലപാടുകളും വിധി നിശ്ചയിക്കുന്ന കണ്ണൂരിലെ കരുത്തുറ്റ മണ്ഡലമാണ് പേരാവൂര്‍. 2006-ൽ കെകെ ശൈലജ ടീച്ചർ പിടിച്ചെടുത്ത മണ്ഡലം 2011 മുതൽ സണ്ണി ജോസഫിലൂടെ യുഡിഎഫ് നിലനിർത്തുകയാണ്.
2021-ൽ 3,172 വോട്ടായിരുന്നു സണ്ണി ജോസഫിന്റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 11,233 വോട്ടിന്റെ ലീഡുണ്ട്.
എന്നാൽ 2020-ൽ വലിയ ലീഡ് ഉണ്ടായിട്ടും നിയമസഭയിൽ തോറ്റ ചരിത്രം എൽഡിഎഫിന് ഉള്ളതിനാൽ ഇരുമുന്നണികൾക്കും ഇവിടെ പ്രതീക്ഷയുണ്ട്. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും മത്സരത്തിനെത്തുമ്പോൾ സണ്ണി ജോസഫ് നിലവിൽ കെപിസിസി പ്രസിഡന്റും കെ.കെ.
ശൈലജ ഒന്നാം പിണറായി സർക്കാരിലെ മികച്ച മന്ത്രിയും, വലിയ ജനസമ്മിതിയുള്ള സിപിഐഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളിലൊരാളുമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി മാറുകയാണ് പാലക്കാട്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ബിജെപിയുടെ വളര്‍ച്ചയും രമേഷ് പിഷാരടിയുടെ വരവുമെല്ലാം പാലക്കാട്ടെ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്. ഇത്തവണ പാലക്കാട് പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.
എന്നാൽ, പാലക്കാട് വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഹോട്ടല്‍ വ്യവസായി എൻഎംആർ റസാഖ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനെ എട്ട് തവണ തുണച്ച മണ്ഡലമാണ് തൃശൂർ. 2016ൽ വി.എസ്.
സുനിൽ കുമാർ മണ്ഡലം ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടായ നിമയമസഭാ മണ്ഡലം കൂടിയാണ് തൃശൂര്‍.
ഇത്തവണ കനത്ത പോരാട്ടാണ് തൃശൂരിൽ നടക്കുക. വട്ടിയൂര്‍ക്കാവിൽ തീപാറും പോരാട്ടമാകും ഇത്തവണ നടക്കുക.
കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും എന്‍ഡിഎയില്‍ നിന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്. ശ്രീലേഖയുമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്.
ബിജെപി വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു മണ്ഡലമാണ് ചാത്തന്നൂര്‍. സിപിഐയിലെ ജി എസ് ജയലാല്‍ ആണ് ചാത്തന്നൂരിലെ സിറ്റിംഗ് എംഎല്‍എ.
കഴിഞ്ഞ രണ്ട് വട്ടവും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. 2026-ല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര് രാജേന്ദ്രനാണ് ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി.
അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാംവട്ടവും ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. കെപിസിസി സെക്രട്ടറിയായ സൂരജ് രവിയാണ് യുഡിഎഫിനായി മത്സരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മനസാണ് ആലപ്പുഴ ജില്ലയ്ക്ക്. തോമസ് ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്.
സ്ഥാനാർഥിയാണ്. പി.പി.
ചിത്തരഞ്ജനാണ് എല്‍ഡിഎഫ് സ്ഥാനാർഥി. എം ജെ ജോബാണ് ബിജെപി സ്ഥാനാര്‍ത്ഥി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

