കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു.
സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാർട്ട് തയാറാക്കിയിരിക്കുന്നത്. സ്ഥാനാർഥികൾക്ക് റേറ്റ് ചാർട്ടിന്റെ പകർപ്പ് നോഡൽ ഓഫിസർ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് സീനിയർ ഫിനാൻസ് ഓഫിസർ കാര്യാലയത്തിൽ പരിശോധനയ്ക്ക് ലഭ്യമാണ്.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുക.
ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാളുകൾ പാലിക്കേണ്ട വ്യവസ്ഥകൾ
∙ തിരഞ്ഞെടുപ്പ് കാലയളവിൽ വിവാഹ ഹാളുകൾ, കമ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.
∙ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ചെലവ് മറച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഹാൾ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്. ∙ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത്തരം ബുക്കിങ്ങുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ശേഖരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ പാർട്ടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
∙ സംശയാസ്പദമായ ബുക്കിങ്ങുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ അതാത് വരണാധികാരികൾക്ക് കൈമാറേണ്ടതാണ്. ∙ ആരാധനാലയങ്ങൾക്ക് പുറത്ത് ‘അന്നദാനം’ എന്ന പേരിൽ വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണോയെന്നത് പരിശോധിക്കും.
∙ ഇത്തരം പ്രവൃത്തികൾ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരവും ഐപിസി ചാപ്റ്റർ 9A പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു. ∙ വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ, ചീഫ് ഇലക്ടറൽ ഓഫിസർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്.
50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്താൽ സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറാായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഇരു ടീമുകളും ചേർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്.
എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അപ്പീൽ കമ്മിറ്റി മുൻപാകെ അപ്പീൽ ഫയൽ ചെയ്യാം.
തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫിസറായ സീനിയർ ഫിനാൻസ് ഓഫിസർ കെ.പി.മനോജൻ കൺവീനറായും ജില്ല ട്രഷറി ഓഫിസർ, ജില്ല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

