പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെയും കേരള സർക്കാർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി ഫോസ്റ്റാഗ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിശീലന പരിപാടി പീരുമേട് ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. സുമിൻ ജോസ് ഉദ്ഘാടനം ചെയ്തു.
ഫോസ്റ്റാഗ് ട്രെയ്നർ മുഹമ്മദ് ജാഫർ.ടി ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് ഡയറക്ടർ സജി സക്കറിയാസ്, ഹേമന്ത് വിജയൻ, ജോസ് ആന്റണി, ബീബിൻ പയസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇടുക്കി ജില്ലാ പീരുമേട് സർക്കിൾ എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ് ക്യാമ്പസായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ കോളജ് ആണ് പെരുവന്താനം സെന്റ് ആന്റണീസ് കോളജ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

