തിരുവനന്തപുരം ∙ കോടികൾ മുടക്കി നിർമിച്ച സ്മാർട് റോഡുകൾ വാഹന യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. റോഡിൽ അനധികൃതമായി മണിക്കൂറുകളോളം പാർക്കു ചെയ്തിട്ടുള്ള വാഹനങ്ങളാണ് ഗതാഗതത്തിന് തടസ്സം.
തോന്നുംപടിയുള്ള പാർക്കിങ് തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. 12 റോഡുകളാണ് സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത്.
ഗതാഗത തടസം ഒഴിവാക്കാൻ ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഉൾപ്പെടെയുള്ളവ മാറ്റി കേബിളുകൾ ഭൂമിയുടെ അടിയിലൂടെയാക്കി. എന്നാൽ റോഡിന്റെ വശങ്ങൾ പൂർണമായി കയ്യടക്കി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.
കിള്ളിപ്പാലം– അട്ടക്കുളങ്ങര, തൈക്കാട്– വെള്ളയമ്പലം റോഡിൽ തൈക്കാട് മുതൽ മേട്ടുക്കട
വരെ, ജനറൽ ആശുപത്രി ജംക്ഷൻ– വഞ്ചിയൂർ റോഡുകളിലാണ് അനധികൃത പാർക്കിങ് കൂടുതൽ. ഇതിൽ കിള്ളിപ്പാലം–അട്ടക്കുളങ്ങര റോഡിൽ വലിയ ലോറികളാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലോഡുമായി എത്തുന്ന ലോറികൾ ദിവസങ്ങളോളം പാർക്കു ചെയ്യുന്ന പതിവുണ്ടെന്നു യാത്രക്കാർ പറയുന്നു.
പാർക്കിങ് സ്ഥലമില്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളും റോഡിലാണ് പാർക്ക് ചെയ്യുന്നത്. കരമന ഭാഗത്തു നിന്ന് കിഴക്കേകോട്ടയിലേക്ക് പോകാൻ എളുപ്പവഴി എന്ന നിലയിൽ ഉപയോഗിക്കുന്ന റോഡിലാണ് കുരുക്ക് കൂടുതൽ.ഗതാഗതം സുഗമമാകാൻ അനധികൃത പാർക്കിങ് നിയന്ത്രിക്കണമെന്ന് റോഡ് ഉദ്ഘാടനത്തിന് മുൻപ് റോഡ് ഫണ്ട് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

