കൊച്ചി ∙ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ കമ്പനിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ (ലേൺഫ്ലുവൻസ് എജ്യുക്കേഷൻ ലിമിറ്റഡ്) ഓഹരി വിപണിയിലേക്ക്. പ്രാഥമിക ഓഹരി വിൽപനയിലൂടെ മൂലധന സമാഹരണത്തിനൊരുങ്ങുകയാണ് കേരളം ആസ്ഥാനമായ കമ്പനി.
സെബിയിൽ നിന്ന് ഇതിനുള്ള അന്തിമാനുമതിയും ലഭിച്ചു. വൈകാതെ ഐപിഒ ഉണ്ടാകും.
സിഎ, എസിസിഎ തുടങ്ങി കൊമേഴ്സ് പ്രഫഷനൽ കോഴ്സുകളുടെ പരിശീലനമാണ് ലക്ഷ്യ നടത്തുന്നത്.
2011ൽ വയനാട് സ്വദേശി ഓർവെൽ ലയണലിന്റെ നേതൃത്വത്തിലാണ് ലക്ഷ്യയുടെ തുടക്കം. കേരളത്തിലെ 13 കേന്ദ്രങ്ങൾക്കൊപ്പം ബെംഗളൂരുവിലും കോയമ്പത്തൂരും കേന്ദ്രങ്ങളുണ്ട്.
പുതിയ ഓഹരി വിൽപനയിലൂടെ 246 കോടി സമാഹരിക്കാനാണ് ലക്ഷ്യം. ഇതുകൂടാതെ പ്രമോട്ടറായ ഓർവെൽ ഓഫർ ഫോർ സെയിലിലൂടെ 40 ലക്ഷം ഓഹരികളും വിൽക്കും.
ഓർവെലിന് 94.12% ഓഹരികളാണുള്ളത്. ഇത് ഐപിഒയ്ക്കു ശേഷം 65 ശതമാനമായി മാറും.
ഉത്തരേന്ത്യയിലേക്ക് പ്രവർത്തനം വിപുലമാക്കാനാണ് ധനസമാഹരണം.
2024–25 സാമ്പത്തിക വർഷം 129 കോടി വിറ്റുവരവുള്ള ലക്ഷ്യ 19.27 കോടി ലാഭം നേടി. ഏതാനും മാസം മുൻപ് ഇൻവിക്ട, ഓഥം ക്യാപ്പിറ്റൽ എന്നീ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്ന് മൂലധന സമാഹരണം നടത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

