പകരംതീരുവ കേസിൽ സുപ്രീം കോടതിയിൽ തോറ്റ യുഎസ് പ്രസിഡന്റ് ട്രംപിന് ആദ്യ ആഘാതം മലേഷ്യയിൽ നിന്ന്. യുഎസുമായി ധാരണയിലെത്തിയ വ്യാപാരക്കരാർ അസാധുവാണെന്നും റദ്ദാക്കിയെന്നും മലേഷ്യ പ്രഖ്യാപിച്ചു.
കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഈ കരാറിന് ഇനിയൊരു പ്രസക്തിയുമില്ലെന്ന് മലേഷ്യൻ വ്യാപാര, വ്യവസായ മന്ത്രി ഡാടുക് സേരീ അബ്ദുൽ ഘാനി പറഞ്ഞു.
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ലോക രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച പകരംതീരുവയാണ് (റെസിപ്രോക്കൽ താരിഫ്) സുപ്രീം കോടതി അസാധുവാക്കിയത്.
ട്രംപിന്റേത് ചട്ടവിരുദ്ധവും ഇല്ലാത്ത അധികാരപ്രയോഗവുമാണെന്ന് കോടതി പറഞ്ഞിരുന്നു. 2025 ഒക്ടോബറിലായിരുന്നു മലേഷ്യയും യുഎസും യുഎസ്-മലേഷ്യ എഗ്രിമെന്റ് ഓൺ റെസിപ്രോക്കൽ ട്രേഡ് (എആർടി) ഒപ്പുവച്ചത്.
ഇതുപ്രകാരം മലേഷ്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ തീരുവ 47ൽ നിന്ന് 19 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. തിരികെ മലേഷ്യയിലെമ്പാടും വിപണിപ്രവേശനം കിട്ടുന്ന യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ നാമമാത്രവുമായിരുന്നു.
പങ്കാളികളെ ചൊടിപ്പിച്ച് സെക്ഷൻ 301
യുഎസ് സുപ്രീം കോടതി വിധി മാത്രമല്ല, പകരംതീരുവയെ മറ്റൊരു രൂപത്തിൽ തിരിച്ചകൊണ്ടുവരാനായി ട്രംപ് ഭരണകൂടം കഴിഞ്ഞദിവസങ്ങളിൽ 1974ലെ ട്രേഡ് ആക്ടിലെ ‘സെക്ഷൻ 301’ പ്രകാരം 60ഓളം രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച ഇരട്ട
അന്വേഷണം പല രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും മലേഷ്യയും ജപ്പാനും യൂറോപ്യൻ യൂണിയനുമെല്ലാം അന്വേഷണം നേരിടുകയാണ്.
മലേഷ്യയും യുഎസുമായുള്ള ഡീൽ ഉപേക്ഷിക്കാൻ ഇതാണ് കാരണമെന്ന സൂചനകളുണ്ട്.
യുഎസുമായി ഏകദേശ ധാരണയിലെത്തിയ വ്യാപാരക്കരാറിന്റെ ആദ്യഘട്ട ഡീലിൽ ഈമാസം ഇന്ത്യ ഒപ്പുവയ്ക്കേണ്ടതാണ്.
അന്വേഷണ പശ്ചാത്തലത്തിൽ ഇന്ത്യ ഡീലിൽ തൽക്കാലം ഒപ്പുവയ്ക്കില്ലെന്നാണ് വിവരം.
ഇന്ത്യയ്ക്കും രോഷം?
സുപ്രീം കോടതി പകരംതീരുവകൾ അസാധുവാക്കിയതോടെ ഇപ്പോൾ ഡീൽ ട്രംപിന്റെ കോർട്ടിലാണെന്നും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ തീരുവ എന്താണെന്ന് വ്യക്തമാക്കേണ്ടത് യുഎസ് ആണെന്നും ഇന്ത്യ നിലപാട് എടുത്തെന്നും അറിയുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയ്ക്കുമേൽ 50 ശതമാനമായിരുന്ന പകരംതീരുവ ട്രംപ്, ഡീലിന്റെ പശ്ചാത്തലത്തിൽ 18 ശതമാനത്തിലേക്ക് കുറച്ചിരുന്നു. കോടതി വിധിയോടെ ഇത് 10 ശതമാനത്തിലേക്കും താഴ്ന്നു.
ഡീൽ പ്രാബല്യത്തിൽ വന്നാൽ തീരുവ 10 ശതമാനത്തിനും താഴെയായി കുറയ്ക്കാൻ ട്രംപ് നിർബന്ധിതനാകും. അതിനു ട്രംപ് തയാറല്ലെങ്കിൽ ഡീൽ അപ്രസക്തവുമാകും.
ഇതു മുന്നിൽക്കണ്ടാണ് ഇന്ത്യയുടെയും തന്ത്രപരമായ നീക്കം.
ഉടക്കിട്ട് ചൈനയും
സെക്ഷൻ 301 പ്രകാരമുള്ള ട്രംപിന്റെ അന്വേഷണം ഏകപക്ഷീയവും അന്യായവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്. പകരംതീരുവ സുപ്രീം കോടതി അസാധുവാക്കിയതിന് പിന്നാലെ ട്രംപ് സെക്ഷൻ 122 പ്രകാരം എല്ലാ രാജ്യങ്ങൾക്കുംമേൽ 10% വീതം പകരംതീരുവ പ്രഖ്യാപിച്ചിരുന്നു.
ഇത് പല രാജ്യങ്ങൾക്കും യുഎസുമായുള്ള ഡീൽ പ്രകാരം കിട്ടിയിരുന്ന ആനുകൂല്യം ഇല്ലാതാക്കി.
എല്ലാ രാജ്യങ്ങൾക്കും ഒരേ തീരുവയാണെങ്കിൽ ഡീൽ എന്തിനെന്നും യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി, വ്യാപകമായി വിപണിപ്രവേശനം നൽകുന്നതു കൊണ്ടു നേട്ടമില്ലെന്നും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ പല രാജ്യങ്ങളും വിലയിരുത്തുന്നുമുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

