കൊച്ചി∙ രാജ്യത്തെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാനായി എംആർഎഫ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജർഷി മൊയ്ത്രയാണ് വൈസ് ചെയർമാൻ.
ആത്മ ഡയറക്ടർ ജനറൽ ആയിരുന്ന രാജീവ് ബുധ് രാജ വിമരിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ജനറലായിരുന്ന സഞ്ജയ് ചാറ്റർജിയെ ഡിജിയായി നിയമിച്ചു.
ഏകദേശം ഒരു ലക്ഷം കോടി രൂപ (12 ബില്യൺ യുഎസ് ഡോളർ) വിറ്റുവരവുള്ള ഓട്ടമോട്ടീവ് ടയർ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ആത്മ, ഇന്ത്യയിലെ ടയർ ഉൽപാദനത്തിന്റെ 80 ശതമാനത്തിലധികം കൈയാളുന്ന പ്രമുഖ ഇന്ത്യൻ കമ്പനികളും രാജ്യാന്തര കമ്പനികളും അംഗങ്ങളായുള്ള രാജ്യത്തെ പ്രധാന വ്യവസായ സംഘടനയാണ്. 1975ലാണ് സംഘടന രൂപീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

