എന്നു തീരുമെന്ന് നിശ്ചയമില്ലാതെ ഇറാൻ – യുഎസ് യുദ്ധം. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഒരുക്കമാണെന്നും ചില വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
എന്നാൽ ഇങ്ങനെയൊരു നിലപാടില്ലെന്ന് ഇറാന്റെ മറുപടി. ഇറാനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സമാധാന കരാറിലെത്താൻ അവർ ഒരുക്കമല്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ഇതിനിടയിൽ ഹോർമുസ് കടലിടുക്ക് തുറക്കാന്‍ ചൈന അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയും യുഎസ് തേടിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതൽ സൈനിക വിന്യാസം നടത്താനുള്ള സാധ്യതയെക്കുറിച്ച് നാറ്റോ സഖ്യവുമായും ട്രംപ് ചര്‍ച്ച നടത്തുന്നുണ്ട്.
അതേസമയം, ഇരുവിഭാഗങ്ങളും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്.
ക്രൂഡ് കുതിപ്പിൽ
അതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ 1.2 ശതമാനത്തോളം കയറി ബാരലിന് 104 ഡോളർ പിന്നിട്ടു.
ഡബ്ല്യൂടിഐ 100 ഡോളറിന് അടുത്താണ്. മർബൻ ക്രൂഡ് ഓയില്‍ 114 ഡോളറിലും.
കഴിഞ്ഞ ദിവസം ഇറാനിലെ ഖാർഗ് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണമാണ് വില വീണ്ടും കയറാൻ ഇടയാക്കിയത്. ഇവിടെ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാൻ ട്രംപ് കൂടുതൽ സേനയെ അയക്കുമെന്ന റിപ്പോർട്ടുകളും വിലയെ സ്വാധീനിച്ചു. അടുത്ത ദിവസങ്ങളിലും വില കയറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
പെട്രോ ഡോളർ പൊളിക്കാൻ ഇറാൻ
അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കാൻ വമ്പൻ ആവശ്യം മുന്നോട്ടുവെച്ച് ഇറാൻ.
അമേരിക്കൻ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പെട്രോ ഡോളർ സംവിധാനം തകര്‍ക്കാനാണ് ഇറാന്റെ ശ്രമം. ഹോർമുസിലൂടെ ക്രൂഡ് ഓയിൽ ഗതാഗതം സാധ്യമാകണമെങ്കിൽ ചൈനീസ് യുവാനിൽ ഇടപാടുകൾ നടത്തണമെന്നാണ് ഇറാന്റെ ആവശ്യം.
നിലവിൽ ലോകത്തിന്റെ ഭൂരിഭാഗം ക്രൂഡ് ഓയിൽ ഇടപാടുകളും നടക്കുന്നത് അമേരിക്കൻ ഡോളറിനെ അടിസ്ഥാനമാക്കിയാണ്. ഇറാൻ ചൈനീസ് യുവാനിൽ ഇടപാട് നടത്തുകയും ആ കപ്പലുകള്‍ ഹോർമുസ് കടന്നുപോവുകയും ചെയ്താൽ രാജ്യാന്തര തലത്തിൽ വിപണികളെ ബാധിക്കും.
വിപണി നഷ്ടത്തിൽ
ഇന്ത്യൻ വിപണി അടുത്ത കാലത്തു നേരിട്ട
ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്നത്. കോവിഡ് കാലത്തേതിന് തുല്യമായ നഷ്ടം.
യുദ്ധം തുടങ്ങിയതിന് ശേഷം ഇരുസൂചികകളും അഞ്ച് ശതമാനം വീതം ഇടിഞ്ഞു. വെള്ളിയാഴ്ച 1,470 പോയിന്റ് ഇടിഞ്ഞ സെൻസെക്സ് 74,563.92ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 488.05 പോയിന്റ് നഷ്ടത്തില്‍ 23,151.10ലും.
പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. മെറ്റൽ, ബാങ്കിങ്, ഓട്ടോമൊബീൽ, ഫിനാൻഷ്യൽ സർവീസസ് മേഖലകൾ കുത്തനെ ഇടിഞ്ഞു.
ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൺ ആൻഡ് ടുർബോ തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടത്തിലായി.
ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ തുടങ്ങിയ ചുരുക്കം ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. 92.46ലാണ് ക്ലോസിങ്.
ഇന്ന് ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കാൻ സാധ്യത.
രാജ്യാന്തര സൂചനകൾ സമ്മിശ്രമായി തുടരുന്നതാണ് വിപണിയെ സ്വാധീനിക്കുന്നത്. വിപണിയുടെ ഗതി അളക്കുന്ന ഗിഫ്റ്റി നിഫ്റ്റിയില്‍ പോസിറ്റിവായാണ് വ്യാപാരം.
എന്നാൽ നേട്ടത്തിൽ തുടങ്ങുന്ന വിപണിയിൽ ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ജപ്പാനിലെ നിക്കെയ് സൂചിക 0.48 ശതമാനവും കൊറിയൻ കോസ്പി സൂചിക 0.18 ശതമാനവും ഷാൻഹായ് സൂചിക 0.6 ശതമാനവും നഷ്ടത്തിലാണ്.
എന്നാൽ ഹോങ്കോങ് സൂചിക കയറ്റത്തിലാണ്. ഓസ്ട്രേലിയൻ സൂചികയും ഇടിവിലാണ്.
ഇറാനിലെ പ്രശ്നങ്ങൾ ആഗോള ജിഡിപിയുടെ 0.3 ശതമാനം കുറയ്ക്കുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട്.
രാജ്യാന്തര തലത്തിൽ അടുത്ത വർഷങ്ങളിൽ പണപ്പെരുപ്പം 0.5 മുതല്‍ 0.6 ശതമാനം വരെ വർധിക്കും.
ഈ ആഴ്ച നിർണായകം
സ്വർണം 5,000ന് താഴെ
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് വീണ്ടും 5,000 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡ് ഓയിൽ വിലയും പണപ്പെരുപ്പ സാധ്യതയും ഉയർത്തിയതോടെയാണ് സ്വർണത്തിന് ക്ഷീണം.
യുഎസ് ഫെഡറൽ റിസർവ് അടക്കമുള്ള പ്രധാന കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന സൂചനകളും വില താഴ്ത്തി. ഇതോടെ ഔൺസിന് 4,974ലേക്ക് സ്വർണം താഴ്ന്നു.
നിലവിൽ സ്ഥിതി മെച്ചപ്പെടുത്തി 5,018 ഡോളറെന്ന നിലയിലാണ്. വെള്ളി വില ഔൺസിന് 80 ഡോളറെന്ന നിലയിലാണ്.
യുദ്ധം തുടങ്ങിയ ശേഷം കേരളത്തില്‍ പവന് 10,000 രൂപയോളം കുറഞ്ഞിരുന്നു. ഇന്നു കുറയാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

