പാലക്കാട്∙ കേരളത്തിലെ പ്രാദേശിക ചരിത്രരചനകളിൽ കാതലായ മാറ്റം വരേണ്ടതുണ്ടെന്ന് ചരിത്രകാരൻ ഡോ.സെബാസ്റ്റ്യൻ ജോസഫ്. പാലക്കാട് ഗവ.
വിക്ടോറിയ കോളജിൽ നടന്ന പാലക്കാട് പ്രാദേശിക ചരിത്ര കോൺഗ്രസിന്റെ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാദേശികചരിത്രകാരന്മാർ, മിത്തുകളുടെയും, സാധാരണ പൈതൃക പഠനങ്ങളിലേക്കും മാത്രം തിരിയാതെ സാധാരണ ജനജീവിതത്തിന്റെ പ്രാദേശിക അടരുകളെ കണ്ടെത്തണം.
കാർലോഗിൻസ്ബർഗ്, ഇമ്മാനുവേൽ ല ദൂരി, അലൈൻ കോർബിൻ എന്നീ ഫ്രഞ്ച് ചരിത്രകാരന്മാരുടെ പഠനങ്ങളെ പരാമർശിച്ച് രീതിശാസ്ത്ര മാറ്റങ്ങളെ ചരിത്രരചനയിൽ കൊണ്ടുവരേണ്ട ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഡോ.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വെള്ളനാട് രാമചന്ദ്രൻ, ലെജി കൃഷ്ണൻ, ഡോ.സനൽകുമാർ, ഡോ.ഷൈനി, ഡോ. ടി.ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

