വാളകം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ പിതൃതുല്യനായാണ് താൻ കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.
തർക്കം ആവശ്യമില്ല, രാജിക്കത്ത് നൽകാമെന്നു പറഞ്ഞിരുന്നു. അതു വാങ്ങാതെ എന്തിനു തന്നെ പുറത്താക്കി എന്നുള്ളതിനു മറുപടി പറയേണ്ടത് അദ്ദേഹമാണ്.
താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിലൂടെയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം യൂണിയൻ പിരിച്ചുവിട്ടതിൽ നിയമവിരുദ്ധതയില്ല: സുകുമാരൻ നായർ
ചങ്ങനാശേരി ∙ മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിൽ ജനാധിപത്യവിരുദ്ധതയോ നിയമവിരുദ്ധതയോ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. പത്തനാപുരം താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലാണ് നായർ സർവീസ് സൊസൈറ്റിയുടെ ഭരണഘടനാപ്രകാരം നടപടിയെടുത്തതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

