കൊല്ലം∙ രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച് ക്രീയേറ്റീവ് ക്യാൻവാസ് കൊല്ലവും ലയതരംഗും ചേർന്നു ആശ്രാമം 8 പോയിന്റ് ആർട്ട് കഫേയിൽ നടത്തിയ ‘സഖിവര’യിലെ സ്ത്രീയുടെ നിത്യജീവിതം ചിത്രമാക്കിയത്. ‘അവളുടെ കലയും അവരുടെ ശബ്ദവു’മായി 24 വനിതകളുടെ ചിത്രരചനകളാണ് പ്രദർശനത്തിൽ.
സ്ത്രീത്വത്തിന്റെ സർഗാത്മകതയുംടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. ആർട്ടിസ്റ്റ് ഫാത്തിമ ഹക്കിം പ്രദർശനം ഉദ്ഘാടനം ചെയ്തു.
നടി ശ്രുതിക സുരേഷ് മുഖ്യാതിഥിയായിരുന്നു.
ക്രിയേറ്റീവ് ക്യാൻവാസ് കൊല്ലം അശ്വതി ബോജ രാജ് അധ്യക്ഷത വഹിച്ചു. മോളി മാർത്താണ്ഡൻ, അശ്വതി ബോജ രാജ്, ആർച്ച ശ്രീകുമാർ, അഭേരി എസ് പഞ്ചമി, എൻ.ഷെഹനാസ്, അഗത.പി നെല്ലി, അമീന കടയ്ക്കൽ, ഡോ.
എസ്.അനീഷ, ഡോ.ജെസി ജോർജ്, ഡോ.കെ.വി ശ്രീകല, ഗൗരി ജയകൃഷ്ണൻ, കാർത്തികേശ്വരി അശോക്, കൃഷ്ണ.എൽ പ്രകാശ്, എൽ.വിജയലക്ഷ്മി, രാഖി ജയദേവ്, രശ്മി വിവേകാനന്ദൻ, ഒ.രശ്മിമോൾ, എസ്.സരിജ, സൗമ്യ വാസുദേവൻ, പി.എസ് അദ്വൈത, എസ്.ശ്രീജ, ടിൻസി, ആർ.വസന്ത, മഞ്ജു നാരായണൻ എന്നിവരാണ് ചിത്രങ്ങൾ ഒരുക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

