
ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനകം ജവാൻ നേടിയത് 907 കോടിയില്‍ അധികമാണെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ചരിത്ര നേട്ടമായ 1000 കോടി മറികടന്നോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ ഇന്ത്യയില്‍ മാത്രം 526.73 കോടി നേടിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാൻ നായകനായവയില്‍ റെക്കോര്‍ഡ് കളക്ഷൻ ഇപ്പോഴും പഠാന്റെ പേരിലാണ്. പഠാൻ ആഗോളതലത്തില്‍ ആകെ 1,050.30 കോടി രൂപയാണ് നേടിയത്. പഠാനെ ജവാൻ എപ്പോഴായിരിക്കും ആകെ കളക്ഷനില്‍ മറികടക്കുക എന്ന ആകാംക്ഷയ്ക്ക് ഉത്തരമാണ് ഇനി ലഭിക്കേണ്ടത്.
നിലവില്‍ ജവാൻ വൻ കുതിപ്പ് കളക്ഷനില്‍ രേഖപ്പെടുത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ജവാന്റെ പേരിലാണ്.
റിലീസിന് ജവാൻ ആഗോളതലത്തില്‍ 125.05 കോടിയാണ് റിലീസിന് നേടിയത്. ഇതോടെ ജവാൻ വമ്പൻ ഹിറ്റാകുമെന്ന താരത്തിന്റെ ആരാധകര്‍ തീര്ച്ചപ്പെടുത്തിയിരരുന്നു. ഒടിടിയില്‍ ജവാൻ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഡിലീറ്റഡ് രംഗങ്ങളും ഉണ്ടാകും എന്നും പുതിയ റിപ്പോര്‍ട്ടുണ്ട്.
തിയറ്റര്‍ റിലീസിനായി ജവാനിലെ ആക്ഷൻ രംഗങ്ങളില്‍ ചിലത് ഒഴിവാക്കിയിരുന്നു.
നെറ്റ്ഫ്ലിക്സിലാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം സ്ട്രീം ചെയ്യുക. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാന്റെ ഒടിടി റൈറ്റ് നേടിയത്.
തമിഴകത്തെ ഹിറ്റ്മേക്കര് അറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്തത്. ഷാരൂഖ് ഖാനും അറ്റ്ലിയും കൈകോര്‍ത്തപ്പോള്‍ ചിത്രം വൻ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
നയൻതാര നായികയുമായി എത്തി ബോളിവുഡിലെ തുടക്കം അവിസ്മരണീയമാക്കി. ഷാരൂഖ് ഖാന്റെ ജവാനിലെ വില്ലൻ കഥാപാത്രം വിജയ് സേതുപതിയാണ്.
Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ? Last Updated Sep 22, 2023, 1:31 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]