കൽപറ്റ ∙ പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം മങ്കട
ഉള്ളാട്ടുപാറ വീട്ടിൽ യു.പി. ഫായിസിനെ (28) ആണ് കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.
കൃഷ്ണകുമാർ മൂന്നു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ജൂലൈയിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

