കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുപതോളം വിവാഹങ്ങൾക്കാണ് ഇസ്മത്ത് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകിയത്.
ഒരുവര്‍ഷം മുന്‍പ് അരൂക്കുറ്റിയിലെ കോട്ടൂര്‍ പള്ളിക്കവലയില്‍ ആരംഭിച്ച ‘ഇസ്സാറ ബോട്ടിക്’ ഇന്ന് പണമില്ലാത്തവരുടെ വിവാഹ വസ്ത്രക്കടയാണ്. തന്റെ വിവാഹത്തിന് ഓടി നടന്നാണ് പിതാവ് ആവശ്യങ്ങൾ നിറവേറ്റിയത്. അന്ന് കല്യാണത്തിന് വസ്ത്രം വാങ്ങുന്നതിനും മറ്റുമായി പിതാവിനെ സഹായിച്ചവരുടെ ഓർമയ്ക്ക് കൂടിയാണ് ഇങ്ങനെയൊരു കടയുടെ ആശയത്തിൽ ഇസ്മത്ത് എത്തിച്ചേർന്നത്. ഏത് മതത്തിൽ പെട്ടവരാണെങ്കിലും നിങ്ങൾക്ക് പാവപ്പെട്ടവർക്ക് ഇവിടെ വിവാഹ വസ്ത്രങ്ങൾ സൗജന്യവുമായി ലഭിക്കും. കേരളത്തിലെ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ‘റെയിന്‍ബോ ഫ്രീ ബ്രൈഡല്‍’ എന്ന കൂട്ടായ്മയിലെ അംഗം കൂടിയാണ് ഇസമത്ത്.
കണ്ണൂരിൽ നിന്നാണ് ഇസ്മത്തിന് ഇങ്ങനെയൊരു സൽപ്രവൃത്തിയ്ക്ക് പ്രചോദനം ലഭിച്ചത്. പാവപെട്ടവർക്ക് വസ്ത്രങ്ങൾ എത്തിച്ച് നൽകുന്ന സബിതയിൽ നിന്നാണ് ഇസ്മത്ത് ഈ പാഠം പഠിച്ചത്. വിവാഹത്തിന് ചെലവേറിയ വസ്ത്രങ്ങൾ വാങ്ങിയാലും മിക്കവരും അത് അന്ന് മാത്രമേ അണിയുകയുള്ളു. ഒരിക്കൽ മാത്രം അണിഞ്ഞ വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി നൽകുകയാണ് ഇസ്മത്ത് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]