ഗുരുവായൂർ ∙ രണ്ടു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടപ്പോഴും കണ്ടാണശേരി പന്തായിൽ വീട്ടിൽ അലെൻ (32) കരഞ്ഞില്ല, ജീവിക്കാൻ വേണ്ടി പൊരുതിക്കൊണ്ടിരുന്നു. കുന്നംകുളത്തും തൃശൂരിലും ഡൽഹിയിലും പോയി പഠിച്ചു.
കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ 10 വർഷത്തെ ഗവേഷണം നടത്തി.
വൈദ്യശാസ്ത്ര രംഗത്ത് സഹായകമാകുന്ന സ്വപ്നപദ്ധതിക്ക് സോഫ്റ്റ്വെയർ രൂപകൽപന ചെയ്തു സർക്കാരിനു സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുമ്പോഴാണ് വിധി വീണ്ടും ചതിച്ചത്. അലെന്റെ അരയ്ക്കു താഴെ തളർന്നു.
നടക്കാൻ കഴിയാതായി. മസിൽ ഉറച്ചു പോകുന്ന ന്യൂറോളജിക്കൽ പാരലൈസ്ഡ് കണ്ടീഷൻ എന്ന രോഗാവസ്ഥ.
അലെൻ ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലാണ്. എഴുന്നേറ്റ് നടക്കണമെങ്കിൽ മസിലിന് അയവു വരുത്തുന്ന ശസ്ത്രക്രിയ ചെയ്യണം.
ഇതിന് 5 ലക്ഷം രൂപ വേണം. പണം ഇല്ലാത്തതിനാൽ ചികിത്സ നീണ്ടു പോകുന്നു.
ചികിത്സയ്ക്കും പഠനത്തിനുമായി വീടു വിറ്റു. അച്ഛൻ സുനിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.
അമ്മ വത്സല വീട്ടുജോലി ചെയ്യുന്നു.
2 വയസ്സുള്ളപ്പോൾ ഗുരുതര രോഗത്തെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ശസ്ത്രക്രിയയിലൂടെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. അഞ്ചാം വയസ്സിൽ രണ്ടാമത്തെ കണ്ണിനും കാഴ്ച നഷ്ടമായി.
എന്നിട്ടും അലെൻ പോരാടി. കുന്നംകുളം അന്ധ വിദ്യാലയത്തിലും ബോയ്സ് ഹൈസ്കൂളിലും ഗവ.ഹയർ സെക്കൻഡറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം.
തൃശൂർ കേരളവർമ കോളജിൽ നിന്ന് ഫംക്ഷനൽ ഇംഗ്ലിഷിൽ ബിരുദം നേടി. പഠിപ്പിച്ച അധ്യാപകരെല്ലാം കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അലെന്റെ പ്രതിഭ തിരിച്ചറിഞ്ഞു.
ഡൽഹിയിൽ അഡ്വാൻസ്ഡ് കംപ്യൂട്ടർ പഠനം നടത്തി. ഡോക്ടർമാർക്ക് സഹായകരമാകുന്ന പ്രോഗാമിനായി 2016 മുതൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി.
പ്രോഗാം സർക്കാരിനു സമർപ്പിച്ചു. ബെംഗളൂരുവിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു.
കാഴ്ച നഷ്ടപ്പെട്ടിട്ടും അലെന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നടക്കാനാകാത്ത സ്ഥിതി വന്നതോടെ മനസ്സു തളർന്നു പോയി.
സുമനസ്സുകളുടെ സഹായമുണ്ടായാലേ അലെന് ജീവിതം മുന്നോട്ടു നയിക്കാനാകൂ.
അലെന്റെ ഫോൺ: 8891223353.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

