കടയ്ക്കൽ ∙ 4 മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചരുവിള പുത്തൻ വീട്ടിൽ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ സ്വദേശിയായ ശരണ്യയുടെയും സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.
കഴിഞ്ഞ ദിവസം വൈകിട്ട് അടുത്ത വീട്ടിലെ കുട്ടി സ്കൂളിൽ പോയി വന്ന ശേഷം ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പൊലീസിലും വിവരം അറിയിച്ചു.
കടയ്ക്കൽ പൊലീസ് കേസെടുത്തു. കൊട്ടാരക്കര തഹസിൽദാർ സ്ഥലത്ത് എത്തി.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോയി.
അതേസമയം, മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകുമെന്നും പലപ്പോഴും സുബിൻ മർദിക്കുന്നതായി അമ്മയെ ഫോണിൽ വിളിച്ചു പറയുമായിരുന്നു എന്നും ശരണ്യയുടെ പിതാവ് ചന്ദ്രൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

