കോഴിക്കോട് ∙ സമ്പൂർണ്ണമായും കേന്ദ്രാവിഷ്കൃത ഫണ്ടിൽ നിർമിച്ച ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഓഫിസിന്റെ സമാന്തര ഉദ്ഘാടനം നിർവഹിച്ച് ബിജെപി. വ്യാഴാഴ്ച രാവിലെ 11ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന ഓഫിസാണ് ബുധനാഴ്ച വൈകിട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി സമാന്തര ഉദ്ഘാടനം നിർവഹിച്ചത്.
2024 ലാണ് കേന്ദ്ര പദ്ധതിയായ എൻഎച്ച്എമ്മിൽ നിന്ന് 2.17 കോടി രൂപ അനുവദിച്ചത്. 5262 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
സമ്പൂർണ്ണമായും കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമാന്തര ഉദ്ഘാടനം നടത്തിയതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സമീപ ജില്ലയിൽത്തന്നെ ഉള്ള രാജ്യസഭാംഗം സി.സദാനന്ദനെപ്പോലും ചടങ്ങിന് ക്ഷണിച്ചില്ലെന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി.
കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടും പരിപാടി ബഹിഷ്കരിച്ചവരാണ് കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാരിനെ അകറ്റി നിർത്തിയത്. കേന്ദ്ര പദ്ധതിയുടെ പേര് പോലും വേണ്ട
പ്രാധാന്യം നൽകാതെയാണ് പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയത്. സ്ഥലം കൗൺസിലറെപ്പോലും അവസാന നിമിഷമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയതെന്ന് പ്രകാശ് ബാബു ആരോപിച്ചു.
സമാന്തര ഉദ്ഘാടന പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. സുരേഷ് , ടി.വി.
ഉണ്ണികൃഷ്ണൻ, രമ്യ മുരളി, ഭാരവാഹികളായ ഇ.പ്രശാന്ത് കുമാർ , ജോയി വളവിൽ, എം.രാജീവ് കുമാർ, ജഗന്നാഥൻ, ഷിനു പിണ്ണാണത്ത്, കെ.ടി. ബിപിൻ, എൻ.
ശശിധരൻ, അനുരാധ തായാട്ട്, സബിത വിനയ്, ചാന്ദ്നി ഹരിദാസ്, സുപ്രിയ, ബിജിത്ത് ചോറോട്ട്, എം. വിജിത്ത്, വിന്ധ്യ സുനിൽ, അബ്ദുൾ റസാഖ്, പ്രവീൺ തളിയിൽ, രതീഷ്, സാബു ലാൽ, കെ.രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉച്ചയ്ക്ക് കോഴിക്കോട് രാമനാട്ടുകര മുതല് വെങ്ങളം വരെ ദേശീയ പാത ബദൽ ഉദ്ഘാടന റോഡ് ഷോ നടത്തിയിരുന്നു.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് എന്നിവരും ഇതിൽ പങ്കെടുത്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

