ന്യൂഡൽഹി∙ ചൈനയടക്കം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രമന്ത്രിസഭായോഗം ഇളവ് നൽകി. അയൽരാജ്യങ്ങളിൽ നിന്നുള്ള 10 ശതമാനത്തിൽ താഴെയുള്ള ചെറുനിക്ഷേപങ്ങൾക്ക് ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല.
നിക്ഷേപവിവരം സർക്കാരിനെ അറിയിക്കണമെന്നു മാത്രം. 10 ശതമാനത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി തുടർന്നും വേണം.
ഇലക്ട്രോണിക് ഘടകങ്ങൾ, പോളിസിലിക്കൺ തുടങ്ങിയ ചില മേഖലകളിലെ നിക്ഷേപങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ തന്നെ അനുമതി നൽകാനും സംവിധാനമുണ്ടാകും.
ഭാവിയിൽ കൂടുതൽ മേഖലകളെ സർക്കാരിന് ഇതിൽ ഉൾപ്പെടുത്താനുമാകും.ഇത്തരം നിക്ഷേപങ്ങൾ നടന്നാലും, കമ്പനിയുടെ നിയന്ത്രണാധികാരം ഇന്ത്യക്കാരുടെ പക്കൽ തന്നെയായിരിക്കണം.
‘പ്രസ് നോട്ട് 3’ എന്ന പേരിൽ അറിയപ്പെടുന്ന ചട്ടമാണ് നിലവിൽ ചൈനയിൽ നിന്നടക്കമുള്ള നിക്ഷേപത്തിന് ബാധകം. ഇതനുസരിച്ച് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാത്തരം നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവയ്ക്ക് മാത്രമായി ബാധകമായിരുന്ന ചട്ടം 2020ലാണ് ചൈനയടക്കം അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങൾക്കും ബാധകമാക്കിയത്.
എന്തുകൊണ്ട്?
നിയന്ത്രണം മൂലം വിദേശനിക്ഷേപത്തിൽ ഇടിവുണ്ടായിരുന്നു. ചൈനീസ് വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിലും കുറവുണ്ടായി.
വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനു പകരം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അവസരം നൽകുന്നതാണ് ഉചിതമെന്ന് 2024ലെ സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

