മാനന്തവാടി ∙ മേരി മാതാ കോളജിലെ 5 അധ്യാപകർ ഒരേ വർഷം വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി നേടി ചരിത്രം കുറിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ.ടി.ഇ.ജിഷ കംപ്യൂട്ടർ സയൻസിലും, ഡോ.ബിനോയ് ജോസഫ് ഗണിത ശാസ്ത്രത്തിലും, ഡോ.ഷെറിൻ ചാക്കോ ജന്തു ശാസ്ത്രത്തിലും പിഎച്ച്ഡി നേടി.
കാലിക്കറ്റ് എൻഐടിയിൽ നിന്ന് ഡോ.സി.എം.ജെ.എലിസബത്ത് കംപ്യൂട്ടർ സയൻസിലും, തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ.റെജി ഫ്രാൻസിസ് കൊമേഴ്സിലുമാണ് പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി കരസ്ഥമാക്കിയവരെ കോളജ് എക്സലൻസ് ഡേയിൽ വച്ച് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ആദരിച്ചു.
ചടങ്ങിൽ മാനേജർ മോൺ ഡോ.പോൾ മുണ്ടോലിക്കൽ, കോളജ് അസോ. മാനേജർ ഫാ.
സിബിച്ചൻ ചേലക്കാപ്പള്ളിൽ, പ്രിൻസിപ്പൽ പ്രഫ.ഡോ.തോമസ് മോണോത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

