
അഗർത്തല : ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ . ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ മുൻവാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ ബിശ്വജിത് ദേബ്നാഥ് എന്ന കിഴക്കൻ അഗർത്തല സ്വദേശിയെ ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു.
അഗർത്തലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബിശ്വജിത്. വിമാനം ലാൻഡ് ചെയ്യാനൊരുങ്ങിയപ്പോൾ പ്രതി പെട്ടെന്ന് വാതിലിനടുത്തേക്ക് ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, ഇതിനിടെ വിമാന ജീവനക്കാർ എത്തി ഇയാളെ തടഞ്ഞു.
വിമാനത്തിന്റെ വാതിൽ തുറക്കാൻ ബിശ്വജിത് ദേബ്നാഥ് മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ എയർ ഹോസ്റ്റസ് ഇയാളെ ശ്രദ്ധിച്ചിരുന്നു . തുടർന്ന് വിമാന ജീവനക്കാർ എത്തി ഉടൻ തന്നെ ഇയാളെ പിടികൂടുകയും മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇയാളെ തിരികെ സീറ്റിൽ എത്തിക്കുകയും ചെയ്തു.
ഇതിനുശേഷം, ഇയാൾ ക്രൂ അംഗത്തോട് മോശമായി പെരുമാറാൻ തുടങ്ങി, വാതിൽ തുറക്കാൻ പലതവണ മുന്നോട്ട് പോകാൻ ശ്രമിച്ചു.
തുടർന്ന് രോഷാകുലരായ യാത്രക്കാർ ഇയാളെ മർദ്ദിക്കുകയായിരുന്നു . പ്രതി മയക്കുമരുന്നിടിമയാണെന്ന് പോലീസ് പറഞ്ഞു.വിമാനത്തിലുണ്ടായ സംഘർഷത്തിനിടെ ക്രൂ ലീഡർ ചന്ദ്രിമ ചക്രവർത്തിക്കും സഹപ്രവർത്തകൻ മനീഷ് ജിൻഡാലിനും പരിക്കേറ്റതായി പോലീസ് പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]