കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28–ാം മൈൽ-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപ്പുറം റീച്ചിന്റെയും ഉദ്ഘാടനവും ചെമ്പ്ര മുതൽ 28–ാം മൈൽ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
തലയാട് ടൗണിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. കെ.എം.സച്ചിൻ ദേവ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം.കമലാക്ഷി, പി.സജിന, ഇ.സി.സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ബാബു, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
28–ാം മൈൽ മുതൽ തലയാട് വരെ 6.79 കിലോമീറ്റർ നീളത്തിൽ 50 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയിൽ തലയാട് പാലവും നിർമിച്ചിട്ടുണ്ട്. തലയാട്- മലപുറം- കോടഞ്ചേരി റീച്ചിന് 110.52 കോടി രൂപയാണ് ലഭ്യമായത്.
ഇതിൽ തലയാട് മുതൽ മലപ്പുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റർ നീളത്തിൽ 58.9 കോടി രൂപ ചെലവിട്ടാണ് മലയോര ഹൈവേയായി വികസിപ്പിച്ചത്. ചെമ്പ്ര മുതൽ 28–ാം മൈൽ വരെയുള്ള 9.45 കിലോമീറ്ററിൽ 51.43 കോടി രൂപയുടെ പ്രവൃത്തികളാണ് ആരംഭിക്കുന്നത്.
18 മാസമാണ് പൂർത്തീകരണ കാലാവധി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

