വൈക്കം∙ വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം ഉപജില്ല വനിത ഫോറം പ്രവർത്തകർ അവയവദാനത്തിൽ പങ്കാളികളായി. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയ അധ്യാപികമാരുടെ സമ്മതപത്രം വൈക്കം കെപിഎസ്ടിഎ വനിതാ ഫോറം കൺവീനർ സോജിമോൾ ജോർജ് വൈക്കം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.
എം.എസ്.സ്മിതാ മോൾക്ക് കൈമാറി. വൈക്കം താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി വൈക്കം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രദീപ്, റവന്യൂ ജില്ല വൈസ് പ്രസിഡന്റ് പി.ആർ.ശ്രീകുമാർ, വൈക്കം ഉപജില്ല പ്രസിഡന്റ് ബൈജുമോൻ ജോസഫ്, സെക്രട്ടറി വന്ദന.കെ.പൗലോസ്, ജോയിന്റ് സെക്രട്ടറി അനു.ഡി.രാജ്, മിനി.സി.ജി എന്നിവർ ആശംസകൾ അറിയിച്ചു.
വൈക്കത്തെ സന്നദ്ധരായ അധ്യാപികമാരുടെ അവയവദാന ബാങ്ക് രൂപീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക എന്ന വനിതാ ഫോറം പ്രവർത്തകരുടെ മഹത്തായ ലക്ഷ്യത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കാണ് ഇതിലൂടെ തുടക്കം കുറിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

