തൃശൂർ ∙ യുദ്ധഭീതിയിൽ സ്വർണവില ഇനിയുമുയരാനുള്ള സാധ്യത സ്വർണവ്യാപാര മേഖലയ്ക്കു നൽകുന്നതു കടുത്ത പ്രതിസന്ധി. പവന് ഒന്നേകാൽ ലക്ഷം രൂപയ്ക്കരികിലെത്തിയതോടെ വിൽപന പത്തിലൊന്നായി കുറഞ്ഞെന്നു ചെറുകിട
വ്യാപാരികളും ആഭരണനിർമാതാക്കളും പറയുന്നു.
ദിവസം ഒരു കിലോഗ്രാം വിൽപന നടന്നിരുന്ന സ്ഥാപനങ്ങളിൽ ശരാശരി 100 ഗ്രാമിലേക്കു ബിസിനസ് ഇടിഞ്ഞെന്നാണു കണക്ക്. ദിവസങ്ങളോളം ഒരു ഗ്രാം സ്വർണം പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിൽ പൂട്ടിപ്പോയ ചെറുകിട
സ്ഥാപനങ്ങളേറെ. കച്ചവടം കുറഞ്ഞതു വരുമാനം കുത്തനെ ഇടിച്ചെങ്കിലും സ്റ്റോക്കിന്റെ വില ഉയർന്നു നിൽക്കുന്നതിനാൽ നഷ്ടമുണ്ടാകുന്നില്ല.
സ്റ്റോക്കിന്റെ ചെറിയ ഭാഗം മൊത്തവ്യാപാരികൾക്കു തിരികെവിറ്റാണു ചെറുകിട വ്യാപാരികൾ ചിലപ്പോഴൊക്കെ പ്രതിസന്ധി മറികടക്കുന്നത്.
സ്വർണവില ഒരു ലക്ഷം കടന്നതിനു ശേഷം വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർ പോലും അളവു കുത്തനെ കുറച്ചതു പ്രതിസന്ധി രൂക്ഷമാക്കി.
50 പവൻ വാങ്ങാനിരുന്നവർ പോലും 20 പവനിലൊതുക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വരുംദിവസങ്ങളിൽ കൂടുതൽ ഉയരത്തിലേക്കു പോകുമെന്നാണു മൊത്തവ്യാപാരികളുടെയും ആഭരണ നിർമാതാക്കളുടെയും കണക്കുകൂട്ടൽ.
സ്വർണം വാങ്ങാനെത്തുന്നവർ തൂക്കം കുറഞ്ഞ ആഭരണങ്ങൾ മാത്രമാണു വാങ്ങുന്നത്.
വിശേഷാഘോഷാവസരങ്ങളിൽ സ്വർണം സമ്മാനിച്ചിരുന്നവർ ഇപ്പോൾ മറ്റു സമ്മാനങ്ങളിലേക്കു മാറിയതും തിരിച്ചടിയായി. സ്വർണാഭരണ നിർമാണ തൊഴിലാളികൾ സ്വർണപ്പണിയില്ലാത്ത സമയങ്ങളിൽ മറ്റു തൊഴിലുകൾ തേടേണ്ട
അവസ്ഥയായെന്നു ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ (ജെഎംഎ) സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൺ മാണി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

